- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗ്‌നനായ രാജാവ് രാജിവെക്കണം: ഡോ. കെ.എസ്. രാധാകൃഷ്ണൻ
മത തീവ്രവാദ ശക്തികളിൽ നിന്ന് പണം വാങ്ങി സ്വർണക്കടത്തിന് കൂട്ടുനിൽക്കുകയും കോടിക്കണക്കിന് രൂപ വെട്ടിപ്പ് നടത്തി കള്ളക്കടത്ത്- മദ്യ-ലഹരി മാഫിയക്ക് ഒത്താശ ചെയ്യുകയും ചെയ്തു സ്വയം നഗ്‌നനായ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ രാജിവെക്കണം എന്നും ഇല്ലെങ്കിൽ രാജാവ് നഗ്‌നനാണ് എന്ന് സ്വന്തം പാർട്ടിക്കാർ തന്നെ തെരുവിൽ പറയുന്ന അവസ്ഥ ഉണ്ടാകുമെന്ന് ബിജെപി. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ.
കേരളത്തിലെ കുട്ടികളെ മനോരോഗികളും ഞരമ്പ് രോഗികളുമാക്കി ഒരു നാടിനെ തന്നെ നശിപ്പിക്കുന്ന മയക്കുമരുന്ന് ലോബിയുടെ വക്താക്കളായി പ്രവർത്തിക്കുന്നത് പാർട്ടി സെക്രട്ടറിയുടെ മക്കളാണ് എന്ന കാര്യം മറക്കരുത്, അതിന് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രിയും. സാമ്പത്തിക കേസിൽ പാർട്ടി സെക്രട്ടറിയുടെ മകനായ ബിനോയിക്കെതിരെ അറബി കൊടുത്ത കേസിൽ അറബിക്ക് കൊടുക്കാനുള്ള 13 കോടി കൊടുത്തത് അൽ അറബ് എന്ന മറുനാടൻ വ്യവസായിയാണ് എന്നാണ് അറിയുന്നത്. പീഡനക്കേസിൽ പെട്ട ബിനീഷ് ഡി.എൻ.എ കേസിൽ പിടിക്കപെടുമെന്നായപ്പോൾ കേസ് ഒത്തുതീർപ്പാക്കാൻ 10 കോടി കൊടുത്തതും ഒരു പ്രവാസി വ്യവസായിയത്രേ. മുഖ്യമന്ത്രി പറയുമ്പോൾ പറയുമ്പോൾ ഈ കോടികൾ ഇവർ കൊടുക്കുമ്പോൾ മുഖ്യമന്ത്രി പകരം ചെയ്യുന്ന സഹായം കൂടി വ്യക്തമാക്കണം അദ്ദേഹം പറഞ്ഞു.
കള്ളക്കടത്ത് മധ്യ-ലഹരി മാഫിയക്ക് കേരള ഭരണം തീറെഴുതിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി. പാറശാല മുതൽ മഞ്ചേശ്വരം വരെ നടത്തിയ സമരശൃംഖല ആലപ്പുഴ ജില്ലയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി. ദക്ഷിണ മേഖലാ അധ്യക്ഷൻ കെ.സോമൻ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി. ജില്ലാ പ്രസിഡണ്ട് എം വിഗോപകുമാർ സമര ശൃംഖലയ്ക്ക് അദ്ധ്യക്ഷം വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, ബിജെപി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം എ.ഡി. പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ലയിൽ അരൂർ മുതൽ ഓച്ചിറ വരെ 2500 ൽ അധികം കേന്ദ്രങ്ങളിൽ സമരം നടന്നു.