- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ വിസാ ഫ്രീ എൻട്രിയുമായി ഒമാൻ; നൂറ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് രാജ്യത്ത് വിസ ഇല്ലാതെ എത്താം: രാജ്യങ്ങളുടെ ലിസ്റ്റ് ഉടൻ പുറത്ത് വിടും
മസ്‌കത്ത്: ഒമാനിൽ നൂറ് രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കൻ ധനകാര്യമന്ത്രാലയത്തിന്റെ തീരുമാനം. കോവിഡ് കാലത്ത് തകർന്ന ടൂറിസം മേകലയെ ശക്തിപ്പെടുത്താനാണ് വിസാ ഫ്രീ എൻട്രി നടപ്പിലാക്കാൻ ഒരുങ്ങുന്നത്. നിലവിൽ കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം വിസിറ്റ് വിസ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഈ നിയന്ത്രണങ്ങൾ നീക്കിയാലുടൻ വിസാ ഫ്രീ എൻട്രി നിലവിൽ വരും.
ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ് ടൂറിസം മേഖലക്ക് കരുത്ത് പകരുന്നതും വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതുമായ നിർദ്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശീയ സമ്പദ്ഘടനയിൽ ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന് വീസാ രഹിത പ്രവേശനം അനുവദിക്കുന്നത് ഗുണം ചെയ്യും. നിലവിൽ ജിസിസി പൗരന്മാർക്ക് മാത്രമാണ് ഒമാനിലേക്ക് വീസയില്ലെതെ പ്രവേശന അനുമതിയുള്ളത്. ന്യൂസിലാന്റ് പൗരന്മാർക്കും വീസ ഇല്ലാതെ രാജ്യത്ത് മൂന്ന് മാസം വരെ തുടരാൻ സാധിക്കും.
അതേസമയം പുതുതായി വീസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടിട്ടില്ല. വരും മാസങ്ങളിൽ ഈ രാഷ്ട്രങ്ങളുടെ പേരുകൾ പുറത്ത് വരും. ഒമാനിൽ ഏറ്റവും സന്ദർശകർ എത്തുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ.