രു രാജ്യത്ത് നിലനിൽക്കുന്ന ഭരണഘടനയനുസരിച്ച് ഭരണത്തിലേറിയ ഭരണാധികാരിയുടെ ഏറ്റവും സുപ്രധാനമായ കടമ, ആ ഭരണഘടന അനുസരിക്കുക എന്നതു തന്നെയണ്. അത് ഉറപ്പുവരുത്തുന്ന അവകശങ്ങൾ രാജ്യത്തെ പൗരന്മർക്കെല്ലാം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതും അയാളുടെ കടമയാണ്. ആ കടമ നിർവ്വഹിക്കുകയായിരുന്നു, അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ ചെയ്തത്. എന്നാൽ, ജനാധിപത്യ ഭരണക്രമങ്ങളെയും, ബഹുസ്വരതയേയും അംഗീകരിക്കാൻ കഴിയാത്ത മതമൗലിക വാദികൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

പ്രാവചകനെ നിന്ദിക്കുന്ന ഏതൊരാളേയും കൊല്ലുക എന്നത് ഇസ്ലാം മതവിശ്വാസിയുടെ കടമയാണെന്നാണ് അൽ-ഖ്വയ്ദ പ്രഖ്യാപിച്ചിരിക്കുന്നത്. മാക്രോൺ ഇനിയും അനുഭവിക്കാൻ കിടക്കുന്നതേയുള്ളു എന്നൊരു ഭീഷണിയും മുഴക്കിയിട്ടുണ്ട്. ക്ലാസ്സ് മുറിയിൽ ഒരു കാർട്ടൂൺ പ്രദർശിപ്പിച്ചതിനെ തുടർന്ന് ഒരു അദ്ധ്യാപകന്റെ തലയറുത്ത സംഭവത്തെ തുടർന്നായിരുന്നു, പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുവൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന പ്രസ്താവനയുമായി മാക്രോൺ മുന്നിട്ടിറങ്ങിയത്. മാത്രമല്ല, ഇസ്ലാം തീവ്രവാദികൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് പറയുകയും ചെയ്തു.

ഇതിനെ തുടർന്ന് വിവിധ മുസ്ലിം രാജ്യങ്ങളിൽ ഫ്രഞ്ച് ഉദ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം നൽകി നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. ആഗോളവിപണിയിൽ കാര്യമായ പർച്ചേസിങ് പവർ (വാങ്ങൾ ശേഷി) ഇല്ലാത്ത രാജ്യങ്ങളാണ് ഇവയൊക്കെ എന്നതാണ് ശ്രദ്ധേയം. ജക്കാർത്തയിൽ ഇന്നലെ ഫ്രഞ്ച് എംബസിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ ഏകദേശം 2000 ത്തോളം പേർ പങ്കെടുത്തു.മാക്രോണിന്റെ കോലം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ബംഗ്ലാദേശിലും മാക്രോണിനും ഫ്രാൻസിനുമെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കൂറ്റൻ റാലി നടന്നു.

ഫ്രഞ്ച് ഉദ്പന്നങ്ങൾ ബഹിഷ്‌കരിക്കുവാൻ ആഹ്വാനം നടത്തിയ പ്രകടനം പക്ഷെ ഫ്രഞ്ച് എംബസിക്ക് അടുത്ത് എത്തുന്നതിനു മുൻപ് പൊലീസ് തടയുകയായിരുന്നു. പിന്നീട് മാക്രോണിന്റെ കോലം കത്തിച്ച് പ്രതിഷേധക്കാർ പിരിഞ്ഞുപോവുകയായിരുന്നു. ബംഗ്ലാദേശിലെ ഏറ്റവും വലിയ മതമൗലിക സംഘടനയായ ഹെഫാസത്-ഇ-ഇസ്ലാമിയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നിരുന്നു. മാക്രോണിനെ അപലപിച്ചുകൊണ്ട് പാർലമെന്റിൽ പ്രമേയം പാസ്സാക്കണമെന്ന് യോഗം പ്രധാനമന്ത്രി ഷേയ്ഖ് ഹസിനയോട് ആവശ്യപ്പെടുകയും ചെയ്തു.

മാക്രോണിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്ന ഇന്തോനേഷ്യയിൽ, പ്രസിഡണ്ട് ജോക്കോ വിഡോഡോ മാക്രോണിന്റെ അഭിപ്രായപ്രകടനത്തെ അപലപിച്ചു എങ്കിലുംപാരിസിലും നൈസിലും നടന്ന കൊലകളേയും ശക്തമായ ഭാഷയിൽ അപലപിച്ചു. അതേസമയം, ഫ്രഞ്ച് മുസ്ലീങ്ങളേയും മുസ്ലിം തീവ്രവാദികളേയും വേർതിരിച്ചു കണ്ടുതന്നെയാണ് മാക്രോണിന്റെ പ്രസ്താവന എന്ന് എംബസി വ്യക്തമാക്കി. ഫ്രഞ്ച് പൗരന്മാരായ മുസ്ലീങ്ങൾ, ഫ്രഞ്ച് മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ് അവർക്കെതിരെ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്നും എംബസി വ്യക്തമാക്കി.

ഇന്നലെ ഒഴിവുദിനങ്ങൾ കഴിഞ്ഞ് വിദ്യാർത്ഥികൾ സ്‌കൂളുകളിൽ തിരിച്ചെത്തിയപ്പോൾ, കൊലചെയ്യപ്പെട്ട അദ്ധ്യാപകൻ സാമുവൽ പാറ്റിയുടെ ഓർമ്മകൾക്ക് മുന്നിൽ കുട്ടികൾ ഒരു മിനിറ്റ് നിശബ്ദരായി നിന്ന് ആദരവ് പ്രകടിപ്പിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സ്‌കൂളുകൾ വീണ്ടും തുറന്നിട്ടുള്ളത്. അതേസമയം പാറ്റി പഠിപ്പിച്ചിരുന്ന സ്‌കൂളിൽ അദ്ധ്യാപകർക്ക് മാത്രമായിരുന്നു ഇന്നലെ പ്രവേശനം അനുവദിച്ചത്. തികഞ്ഞ പിന്തുണയുമായി ഫ്രഞ്ച് പ്രധാനമന്ത്രിയും അവിടെ എത്തിയിരുന്നു.

ഇനിമുതൽ സ്‌കൂളുകളി പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിന്തകനായ ജീൻ ജോറസിന്റെ വാക്കുകൾ കുട്ടികൾ വായിക്കും, ഫ്രാൻസിനെ, അതിന്റെ ഭൂമിശാസ്ത്രത്തെ, ചരിത്രത്തെ, അതിന്റെ ശരീരത്തേയും മനസ്സിനേയും അറിയുക എന്ന വരികളായിരിക്കും കുട്ടികൾ വായിക്കുക.