- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ കലഹവും ഭർത്താവിന്റെ അമിത മദ്യപാനവും; തെള്ളകത്ത് ഭാര്യയെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവിനെ റിമാൻഡ് ചെയ്തു
ഏറ്റുമാനൂർ: തെള്ളകത്ത് ഭാര്യയെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. തള്ളകം നെടുമലക്കുന്നേൽ മേരിയെ (50) ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ടോമി ജോർജിനെ (55) ഇന്നലെ അറസ്്റ്റ് ചെയ്തു. ഞായർ രാത്രി 10.30നാണ് സംഭവം. മദ്യപിച്ചെത്തിയ ടോമി ഭാര്യയുമായി കലഹിച്ചു. ഇതിനിടെ ചുറ്റിക ഉപയോഗിച്ചു മേരിയെ അടിച്ചുവീഴ്‌ത്തി. തുടർന്ന് ഇരുമ്പു കമ്പികൊണ്ടു തലയ്ക്കടിച്ചു മരണം ഉറപ്പു വരുത്തി.
മേരിയെ സംശയിച്ചിരുന്നതായും മർദിച്ചിരുന്നതായും ടോമി പൊലീസിനു മൊഴി നൽകി. കുടുംബ കലഹവും ടോമിയുടെ മദ്യപാന ശീലവുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു സ്റ്റേഷൻഹൗസ് ഓഫിസർ സി.ആർ. രാജേഷ് കുമാർ പറഞ്ഞു. മേരിയുടെ മരണം ഉറപ്പിച്ച ശേഷം ടോമി കണ്ണൂർ ഇരിട്ടിയിലുള്ള സഹോദരനെ ഫോണിൽ വിളിച്ചു സംഭവം അറിയിച്ചു. തുടർന്നാണു കൊലപാതക വിവരം മറ്റു ബന്ധുക്കൾ അറിയുന്നത്. ബന്ധുക്കൾ അറിയിച്ചതിനെ തുടർന്നാണു പൊലീസ് സ്ഥലത്തെത്തിയത്.
ഇന്നലെ രാവിലെ 9ന് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മേരിയുടെ മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റികയും ഇരുമ്പു കമ്പിയും പൊലീസ് കണ്ടെത്തി. ടോമിയെ റിമാൻഡ് ചെയ്തു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നു 2നു തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ് പള്ളിയിൽ മേരിയുടെ മൃതദേഹം സംസ്‌കരിക്കും