- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾ യഥാസമയം തിരികെ നൽകാൻ വ്യവസ്ഥ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും നിക്ഷേപങ്ങൾക്ക് മതിയായ സുരക്ഷ നൽകുന്നതിനും നിക്ഷേപിച്ച തുകയും പലിശയും യഥാസമയം തിരികെ നൽകുന്നതിനും ആവശ്യമായ വ്യവസ്ഥൾക്ക് അടിയന്തിരമായി രൂപം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
സഹകരണ വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. ഈസ്റ്റ് തമ്പാനൂർ സ്വദേശിനി എം വി സുലേഖ
പത്തനംതിട്ട കുമ്പളംപൊയ്ക സർവ്വീസ് സഹകരണ ബാങ്കിൽ 2016 ൽ നിക്ഷേപിച്ച 19,50,000 രൂപ തിരികെ നൽകാത്ത സാഹചര്യത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരിയുടെ ഭർത്താവിന്റെ ചികിത്സക്കു വേണ്ടിയാണ് പണം പിൻവലിക്കാൻ ശ്രമിച്ചത്. ബാങ്ക് ജീവനക്കാരൻ നാലരക്കോടി രൂപയുടെ പണാപഹരണം നടത്തിയെന്നും അക്കാരണത്താൽ ബാങ്ക് പ്രതിസന്ധിയിലാണെന്നും സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ കമ്മീഷനെ അറിയിച്ചു. തുക ഒരുമിച്ച് കൊടുക്കാൻ കഴിയില്ലെന്നും ബാങ്കിൽ തുക വരുന്ന മുറയ്ക്ക് നൽമെന്നുമാണ് സർക്കാർ നിലപാട്. പരാതിക്കാരിയുടെ നിക്ഷേപവും പലിശയും 2020 നവംബർ, ഡിസംബർ 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നാല് തുല്യ തവണകളായി കൊടുത്തു തീർക്കണമെന്ന് കമ്മീഷൻ സഹകരണസംഘംരജിസ്ട്രാർക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ രജിസ്ട്രാർ നവംബർ 30 നകം കമ്മീഷനെ രേഖാമൂലം അറിയിക്കണം.
സാമ്പത്തിക തിരിമറിയുടെ ഭാഗമായി നടക്കുന്ന അന്വേഷണങ്ങളുടെ പേരിൽ നിക്ഷേപതുകയും പലിശയും നിക്ഷേപകർക്ക് മടക്കി നൽകാൻ കാലതാമസം വരുത്തരുതെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സഹകരണ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചു എന്ന കാരണത്താൽ നിക്ഷേപകർ ക്രൂശിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. റിസ്‌ക് ഫണ്ട് പദ്ധതി, ഡെപ്പോസിറ്റ് ഗ്യാരണ്ടി പദ്ധതി എന്നിവ നിലവിലുണ്ടെങ്കിലും ഫലപ്രദമല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.