- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡ്രൈവ് ത്രൂവിലൂടെ രേഖപ്പെടുത്തിയ വോട്ടുകൾ തള്ളിക്കളയണമെന്ന ആവശ്യം ടെക്സസ് സുപ്രീംകോടതി തള്ളി
ഓസ്റ്റിൻ: ടെക്സസിലെ ഡമോക്രാറ്റിക് പാർട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഹാരിസ് കൗണ്ടിയിൽ ഏർലി വോട്ടിംഗിന്റെ ഭാഗമായി ഡ്രൈവ് ത്രൂവിലൂടെ രേഖപ്പെടുത്തിയ 127,000 വോട്ടുകൾ തള്ളിക്കളയണമെന്ന റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികളുടെ ആവശ്യം ടെക്സസ് സുപ്രീംകോടതി തള്ളി. പ്രധാന രണ്ടു പാർട്ടികളുടേയും ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനമാണ് ടെക്സസ്. നവംബർ ഒന്നിന് ഞായറാഴ്ച അസാധാരണമായ കോടതി നടപടികളിലൂടെയാണ് മൂന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ നൽകിയ അപ്പീൽ സുപ്രീംകോടതി നിരസിച്ചത്.
127,000 ബാലറ്റ് പേപ്പറുകൾ റദ്ദാക്കണമെന്ന ആവശ്യം നിരാകരിച്ച കോടതി വിധി തിങ്കളാഴ്ച അടിയന്തരമായി ഫെഡറൽ ജഡ്ജ് പുനഃപരിശോധിക്കും. ഇതേ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളാണ് ഫെഡറൽ ജഡ്ജിയെ സമീപിച്ചിരിക്കുന്നത്.
നിലവിലുള്ള സംസ്ഥാന നിയമങ്ങൾ ഡ്രൈവ് ത്രൂ വോട്ടിംഗിന് അനുവാദം നൽകുന്നില്ലെന്നാണ് പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നത്. ടെക്സസിൽ നിന്നും യു.എസ് സെനറ്റിലേക്ക് മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാർത്ഥി എം.ജെ. ഹെഗർ ഡ്രൈവ് ത്രൂ വോട്ടിംഗിനെ അനുകൂലിച്ച് കേസിൽ കക്ഷിചേർന്നിട്ടുണ്ട്.
ടെക്സസ് സുപ്രീംകോടതി വിധി അവിശ്വസനീയമാണെന്ന് ട്രംപ് പ്രതികരിച്ചു. നിലവിലുള്ള സ്റ്റേറ്റ് റൂളിംഗിനെതിരേ നടത്തിയ ഡ്രൈവ് ത്രൂ വോട്ടിംഗിന് എങ്ങനെ നിയമസാധുത ലഭിക്കുമെന്നാണ് ട്രംപ് ചോദിക്കുന്നത്.