- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ അപമാനിക്കുന്ന ട്വീറ്റുമായി ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ; വൻ പ്രതിഷേധം
ന്യൂഡൽഹി: ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള ട്വീറ്റുമായി ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ രംഗത്ത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിവിധ ലോകരാജ്യങ്ങൾ ട്രംപിനൊപ്പമാണെന്ന് അവകാശപ്പെട്ടുകൊണ്ട് അവയ്ക്കെല്ലാം റിപ്പബ്ലിക്കൻ പാർട്ടിയുടെ ചുവപ്പ് നിറം നൽകിയ മാപ്പാണ് ട്രംപ് ജൂനിയർ ട്വീറ്റ് ചെയ്തത്.
ഭൂപടത്തിൽ ഇന്ത്യയ്ക്ക് ചൈനയ്ക്കും റഷ്യയ്ക്കുമൊപ്പം ഡെമോക്രാറ്റുകളുടെ നീല നിറമാണ് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ മാപ്പിനൊപ്പം ജമ്മു കശ്മീരിനെ മറ്റൊരു പ്രദേശമായും കാണിച്ചിരിക്കുന്നു എന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ളത്. ജമ്മു കശ്മീർ ട്രംപിനെ പിന്തുണയ്ക്കുമ്പോൾ രാജ്യത്തിന്റെ മറ്റുഭാഗങ്ങൾ ഡെമോക്രാറ്റുകൾക്ക് ഒപ്പമാണെന്ന് ട്രംപ് ജൂനിയർ അവകാശപ്പെടുന്നുവെന്നാണ് ട്വീറ്റിൽനിന്ന് വ്യക്തമാകുന്നത്.
Next Story