- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
റേഡിയോ മലയാളം മൂന്നാം വാർഷികത്തിന് ഉജ്ജ്വല തുടക്കം
ദോഹ: കുറഞ്ഞ കാലം കൊണ്ട് ഖത്തർ മലയാളികളുടെ സ്വന്തം ചങ്ങായിയായി മാറിയ റേഡിയോ മലയാളം 98.6 എഫ്എം മൂന്നാം വാർഷികത്തിന് ഉജ്വല തുടക്കം. കോവിഡ് മഹമാരികാലത്ത് സ്തുത്യർഹമായ സേവനമനുഷ്ടിച്ച ആരോഗ്യ പ്രവർത്തകരെ ആദരിച്ചുകൊണ്ടാണ് മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ തുടങ്ങിയത് എന്നത് റേഡിയോ ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയും മാനവികതയും അടയാളപ്പെടുത്തുന്നതായിരുന്നു.
റേഡിയോയുടെ മൂന്നാം വാർഷിക ദിനമായ 2020 ഒക്ടോബർ 31 ന് സല്യൂട്ട് ഔർ സേവ്യർസ്' എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ വിവിധ ആരോഗ്യ പ്രവർത്തക കൂട്ടായ്മകൾക്കുള്ള ബഹുമതികൾ കമ്മ്യൂണിറ്റി നേതാക്കളായ എ.പി. മണികണ്ഠൻ (ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ്), പി.എൻ. ബാബുരാജ് (ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ്), ഷറഫ് പി ഹമീദ് (ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡന്റ്), ഷെജി വലിയകത്ത് (ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ വൈസ് പ്രസിഡന്റ്) എന്നിവരാണ് വിതരണം ചെയ്തത്.
ഇന്ത്യൻ ഡോക്ടർസ് ക്ലബ്, കേരള ഫാർമസിസ്റ്റു ഫോറം ഖത്തർ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഖത്തർ, യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ ഖത്തർ, ഇന്ത്യൻ ഫിസിയോതെറാപ്പി ഖത്തർ, ഒരുമ ഫ്രണ്ട്സ് സർക്കിൾ ഓഫ് ഹെൽത്ത് കെയർ വർകേസ് എന്നിവർ ആദരവ് ഏറ്റുവാങ്ങി.
വാർഷികാഘോഷത്തിന്റെ ഭാഗമായി 'ബിഗ് 3 ബൊണൻസ' എന്ന 3 ആഴ്ച നീണ്ടുനിൽക്കുന്ന കാമ്പെയ്‌നും അന്ന് ആരംഭിച്ചു.
റേഡിയോ മലയാളം ഡയറക്ടറും സി. ഇ. ഒ.യുമായ അൻവർ ഹുസൈൻ, മാർക്കറ്റിങ് മാനേജർ നൗഫൽ അബ്ദുറഹിമാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി