- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലച്ചോറിൽ രക്തം കട്ടപിടിച്ചു; മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ഫുട്ബോൾ ഇതിഹാസം അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ
ബ്യൂണസ് ഐറിസ്: തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് ഫുട്ബോൾ താരംം ഡീഗോ മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അദ്ദേഹം അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. വിഷാദരോഗത്തെത്തുടർന്നാണ് താരത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയ്ക്കിടെ സ്കാനിങ്ങിലൂടെയാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുക ആയിരുന്നു.
ഈയിടെയാണ് താരത്തിന്റെ 60-ാം പിറന്നാൾ ഫുട്ബോൾ ലോകം ആഘോഷിച്ചത്. അതിനുപിന്നാലെ മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉടൻ തന്നെ അദ്ദേഹം ആശുപത്രി വിടുമെന്ന് അധികൃതർ വ്യക്തമാക്കി. അർജന്റീനയ്ക്കായി ലോകകപ്പ് നേടിക്കൊടുത്ത നായകനായ മറഡോണ നിലവിൽ ജിംനാസിയ വൈ എസ്ഗ്രിമ എന്ന ഫുട്ബോൾ ടീമിന്റെ കോച്ചായി പ്രവർത്തിക്കുകയാണ്.
Next Story