- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഫാൽ യുദ്ധവിമാനങ്ങളുടെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തി; ബുധനാഴ്ച രാത്രി ഇന്ത്യയിലെത്തിയത് മൂന്ന് യുദ്ധ വിമാനങ്ങൾ
ന്യൂഡൽഹി: രണ്ടാം ബാച്ച് റഫാൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്നും ഇന്ത്യയിലെത്തി. രണ്ടാം ബാച്ചിൽ മൂന്ന് യുദ്ധവിമാനങ്ങളാണ് ഉള്ളത്. വ്യോമസേനയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഫ്രാൻസിൽനിന്ന് തുടർച്ചയായി പറന്ന്, ബുധനാഴ്ച രാത്രി 8.14നാണ് റഫാൽ ഇന്ത്യയിലെത്തിയത് എന്ന് വ്യോമസേന അറിയിച്ചു.
ഫ്രാൻസിലെ ഇസ്ട്രസ് എയർബേസിൽ നിന്ന് പുറപ്പെട്ട വിമാനങ്ങൾ ഇന്നലെ വൈകിട്ട് ഇന്ത്യയിൽ ലാൻഡ് ചെയ്യുക ആയിരുന്നു. 36 റഫേൽ യുദ്ധവിമാനങ്ങളാണ് ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുന്നത്. 2023-ഓടെ മുഴുവൻ യുദ്ധവിമാനങ്ങളും എത്തിക്കുമെന്ന് നേരത്തെ വ്യോമസേന മേധാവി ആർ.കെ.എസ്. ബദൗരിയ അറിയിച്ചിരുന്നു.
റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യബാച്ച് ജൂലൈ 29ന് ഇന്ത്യയിൽ എത്തിയിരുന്നു. അംബാല എയർബേസിലായിരുന്നു ഇവ എത്തിയത്. അഞ്ച് യുദ്ധവിമാനങ്ങളാണ് ആദ്യബാച്ചിൽ ഉണ്ടായിരുന്നത്.
Next Story