- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ.ഡി.എന്റെ വീട്ടിലേക്ക് വരട്ടെ; ഏത് അന്വേഷണ ഏജൻസികൾക്കും എന്റെ വീട്ടിലേക്ക് സുസ്വാഗതം: കെ.ടി ജലീൽ
മലപ്പുറം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള എല്ലാ അന്വേഷണ ഏജൻസികളെയും തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കെ.ടി ജലീൽ. ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡി.നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് തന്റെ വീട്ടിൽ പരിശോധന നടത്തുന്നതിന് ഇ.ഡിയെ സ്വാഗതം ചെയ്യുന്നെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞത്.
'എനിക്ക് എന്റെ കാര്യമാണ് പറയാനാകുക. ഇ.ഡി.എന്റെ വീട്ടിലേക്ക് വരട്ടെ, ഏത് അന്വേഷണ ഏജൻസികൾക്കും എന്റെ വീട്ടിലേക്ക് സുസ്വാഗതം. അവർ വരട്ടെ, അവർ എന്ത് രേഖകളും അവിടെ നിന്ന് എടുത്തുകൊണ്ടുപോട്ടെ'ജലീൽ പറഞ്ഞു.
അതേ സമയം ഇ.ഡിയുടെ ഇടപെടൽ നിയമവിരുദ്ധമാണെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ ഡയക്ടറേറ്റ് നേരത്തെ കെ.ടി.ജലീലിനെ ചോദ്യം ചെയ്തിരുന്നു.
Next Story