- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണത്തിനൊപ്പം അന്നനാളത്തിൽ കുടുങ്ങിയ ഇരുമ്പ് കമ്പി പുറത്തെടുത്തു; തൊടുപുഴ സ്വദേശിയുടെ അന്നനാളത്തിൽ കുടുങ്ങിയത് രണ്ടിഞ്ച് വലിപ്പമുള്ള കമ്പി
ചങ്ങനാശ്ശേരി: ഭക്ഷണത്തിനൊപ്പം അബദ്ധത്തിൽ അന്നനാളത്തിലെത്തിയ ഇരുമ്പുകമ്പി പുറത്തെടുത്തു. തൊടുപുഴ സ്വദേശിയുടെ അന്നനാളഭിത്തിയിൽ കുടുങ്ങിയ ഇരുമ്പുകമ്പിയാണ് ഓപ്പറേഷനിലൂടെ പുറത്തെടുത്തത്. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഇ.എൻ.റ്റി. സ്പെഷ്യലിസ്റ്റ് ഡോ. വിനോദ് ജോസ് കാക്കനാട്ടിന്റെ നേതൃത്വത്തിലാണ് നീക്കിയത്.
മാംസഭക്ഷണം കഴിക്കുന്നതിനിടെയാണ് രണ്ടിഞ്ച് വലുപ്പമുള്ള ഇരുമ്പുകമ്പി അന്നനാളത്തിലെത്തിയത്. മാംസം കഴിച്ചപ്പോൾ എല്ല് തൊണ്ടയിൽ കുടുങ്ങിയെന്നാണ് കരുതിയത്. അന്നനാളം മുറിഞ്ഞിരുന്നെങ്കിൽ അവസ്ഥ ഗുരുതരമാകുമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.എക്സറേ പരിശോധനയിലാണ് കമ്പി കണ്ടെത്തിയത്.
Next Story