- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള മാർഗ നിർദേശവുമായി യുജിസി; ഒരു സമയം പകുതി വിദ്യാർത്ഥികൾക്ക് മാത്രം അനുമതി: ഓൺലൈനിൽ പഠനം തുടരാനും അവസരം ഒരുക്കും
ന്യൂഡൽഹി: അദ്ധ്യാപന സമയവും ക്ലാസ്സുകളുടെ എണ്ണവും വർദ്ധിപ്പിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള നടപടികളുമായി യുജിസി. ആഴ്ചയിൽ ആറ് ദിവസവും ക്ലാസ് എടുക്കാനും അദ്ധ്യാപന സമയവും ക്ലാസുകളുടെ എണ്ണവും വർധിപ്പിച്ച് പഠനം തുടരാനുമുള്ള മാർഗ നിർദേശമാണ് യുജിസി പുറപ്പെടുവിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ശാസ്ത്രസാങ്കേതിക വിഷയങ്ങളിലെ ഗവേഷണ, പിജി വിദ്യാർത്ഥികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും മാത്രമായി സ്ഥാപനങ്ങൾ തുറക്കുന്നതാണ് ഉചിതമെന്നും യുജിസി നിർദ്ദേശം.
കേന്ദ്രസർവകലാശാലകളും കേന്ദ്രസർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കുന്നതിൽ വൈസ് ചാൻസലർക്കും സ്ഥാപന മേധാവിക്കും തീരുമാനമെടുക്കാം. സംസ്ഥാന സർവകലാശാലകളുടെയും കോളജുകളുടെയും കാര്യം സംസ്ഥാന സർക്കാരുകൾക്കും തീരുമാനിക്കാം. അത്യാവശ്യമെങ്കിൽ മാത്രമേ ഹോസ്റ്റലുകൾ തുറക്കാവൂ എന്നും മുറിയിൽ ഒരാൾക്കേ താമസിക്കാൻ അനുവാദം നൽകാവൂ എന്നും മാർഗരേഖയിലുണ്ട്. മറ്റു നിർദേശങ്ങൾ ഇങ്ങനെ
- സ്ഥാപനങ്ങൾ ഘട്ടംഘട്ടമായി വേണം തുറക്കാൻ. സ്ഥാപനം സുരക്ഷാ മുൻകരുതൽ എടുക്കണം.
- എന്നാൽ പകുതി വിദ്യാർത്ഥികളെ മാത്രമേ ഒരു സമയം അനുവദിക്കാവൂ.
- ആർട്‌സ് വിഷയങ്ങളിൽ ഉൾപ്പെടെ ഓൺലൈൻവിദൂര പഠനരീതി തുടരുന്നതാകും ഉചിതം. ആവശ്യമെങ്കിൽ കോളജുകളിലെത്തി സംശയനിവാരണത്തിനും മറ്റും അവസരം നൽകാം.
- കണ്ടെയ്ന്മെന്റ് സോണിനു പുറത്തുള്ള സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാം.
- കോളജുകളിലെത്താൻ താൽപര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ പഠനം തുടരാൻ അവസരം നൽകണം.
- വീട്ടിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് ക്യാംപസിൽ പ്രവേശിക്കാൻ എല്ലാ ദിവസവും തെർമൽ സ്‌കാനിങ്.
- വിദ്യാർത്ഥികളുടെ ആശങ്ക, മാനസിക സമ്മർദം തുടങ്ങിയവ പരിഹരിക്കാൻ കൗൺസലറുടെ സേവനം.
- വിദ്യാർത്ഥികൾക്ക് ക്യാംപസിനുള്ളിലോ ആശുപത്രികളുമായി ചേർന്നോ ക്വാറന്റീൻ, ഐസലേഷൻ സൗകര്യങ്ങൾ ഒരുക്കണം.
- പുറത്തു നിന്നുള്ള വിദഗ്ധരുടെ സന്ദർശനം, പഠനയാത്രകൾ, ഫീൽഡ് ജോലികൾ, യോഗങ്ങൾ എന്നിവ പരമാവധി ഒഴിവാക്കണം.