- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്ധ്രയിൽ സ്‌കൂൾ തുറന്നതിന് പിന്നാലെ ആശങ്ക; 262 വിദ്യാർത്ഥികൾക്കും 160 അദ്ധ്യാപകർക്കും കോവിഡ്
അമരാവതി: ആന്ധ്രയിൽ സ്‌കൂൾ തുറന്നതിന് പിന്നാലെ ആശങ്ക കൂട്ടി കോവിഡ് വ്യാപനം. സ്‌കൂൾ തുറന്ന് മൂന്ന് ദിവസത്തിനുള്ളിൽ 262 വിദ്യാർത്ഥികളും 160 അദ്ധ്യാപകരും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തിങ്കളാഴ്ചയാണ് 9, 10 ക്ലാസുകളിൽ അധ്യയനം തുടങ്ങിയത്.
3.93 ലക്ഷം വിദ്യാർത്ഥികളും 99,000 അദ്ധ്യാപകരുമാണ് കഴിഞ്ഞ ദിവസം സ്‌കൂളുകളിൽ എത്തിയത്. അതിൽ 0.1 ശതമാനത്തിനു മാത്രമാണ് കോവിഡ് എന്നതിനാൽ പരിഭ്രാന്തിക്ക് കാരണമില്ലെന്നാണ് സർക്കാർ പറയുന്നത്. അതേസമയം, പഞ്ചാബിൽ ഈ മാസം 16ന് കോളജുകളും സർവകലാശാലകളും തുറക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
Next Story