- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലക്കച്ചവടത്തിന്റെ പേരിൽ വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി; അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ബന്ധുക്കൾക്കു ഫോട്ടോയും വിഡിയോയും അയച്ചുകൊടുക്കുമെന്ന് ഭീഷണി; കുതറിമാറാൻ ശ്രമിച്ച ഡോക്ടറെ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപിച്ച് 22കാരി: ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച സംഘം അറസ്റ്റിൽ
കളമശേരി: ഡോക്ടറെ ഹണിട്രാപ്പിൽ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ 22കാരിയായ യുവതിയടക്കം മൂന്ന് പേർ പിടിയിൽ. നായരമ്പലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടിൽ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടിൽ റോഷ്വിൻ (23), വാഴക്കുളം മാറമ്പിള്ളി താണിപ്പറമ്പിൽ ജംഷാദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മുഹമ്മദ് അജ്മൽ, നാലാം പ്രതി വിനീഷ് എന്നിവർ ഒളിവിലാണ്.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കളമശേരി സ്വദേശി ജേക്കബ് ഈപ്പന്റെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 21ന് രാത്രി 10.30നാണ് സംഭവം. സ്ഥലക്കച്ചവടത്തിന്റെ പേരിൽ ഡോക്ടറെ വിളിച്ചു വരുത്തിയ ശേഷമാണ് ട്രാപ്പിൽ പെടുത്തിയത്. സ്ഥലക്കച്ചവടത്തെ പറ്റി പറയാൻ ഡോ.ജേക്കബ് ഈപ്പനെ ഒന്നാം പ്രതി അജ്മൽ ഇടപ്പള്ളിയിലേക്കു വിളിച്ചുവരുത്തി. അജ്മൽ പുറത്തിറങ്ങിയ സമയം മറ്റുള്ളവർ ആയുധങ്ങളുമായി എത്തി. തോക്കും ചുറ്റികയും കാണിച്ച് ഭീഷണിപ്പെടുത്തി. ഡോക്ടറെ കിടപ്പുമുറിയിൽ കൊണ്ടുപോയി നിർബന്ധിച്ച് വിവസ്ത്രനാക്കി അനുപമയെ ഒപ്പം നിർത്തി ഫോട്ടോയും വിഡിയോയും എടുത്തു.
കുതറിമാറാൻ ശ്രമിച്ച ഡോക്ടറെ അനുപമ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപിച്ചതായും പണം അപഹരിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. 5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഡോക്ടറുടെ ബന്ധുക്കൾക്കു ഫോട്ടോയും വിഡിയോയും അയച്ചുകൊടുക്കുമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ജേക്കബ് ഈപ്പന്റെ പരാതിയെത്തുടർന്നാണ് തൃക്കാക്കര അസി.കമ്മിഷണർ ജിജിമോൻ, ഇൻസ്പെക്ടർ പി.ആർ.സന്തോഷ്, എസ്ഐമാരായ സുരേഷ്, മധു, ജോസി, എഎസ്ഐമാരായ അനിൽകുമാർ, ബിനു, പൊലീസുകാരായ ഹരി, ബിനിൽ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ