- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്റ്റേഷന്റെ രണ്ടാം നിലയിൽ നിന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോവുന്നതിനിടെ കോണിപ്പടിയിൽ നിന്ന് ഒന്നാം നിലയിലേക്ക് ചാടി; നേപ്പാൾ ദമ്പതികളുടെ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് നാടകീയമായി
ബാലുശ്ശേരി: നേപ്പാൾ ദമ്പതികളുടെ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷ്(32) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നില അതിഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും പെൺകുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷന്റെ രണ്ടാം നിലയിൽ നിന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോവുന്നതിനിടെ കോണിപ്പടിയിൽ നിന്ന് ഒന്നാം നിലയിലേക്ക് ചാടുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു നീക്കം. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാനുമായില്ല. റൂറൽ എസ്പി അടക്കമുള്ളവർ സംഭവ സ്ഥലത്തുമുണ്ടായിരുന്നു. സ്വാകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
ബുധനാഴ്ച രാത്രിയോടെയായിരുന്നു ഉണ്ണികുളം വള്ളിയോത്ത് ആറു വയസ്സുകാരി ക്രൂരപീഡനത്തിനിരയായത്. പെൺകുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് അമ്മ മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. ഇവരെ അന്വേഷിച്ച് രാത്രി അച്ഛൻ വീട്ടിൽനിന്നുപോയ സമയത്താണ് പ്രതി സ്ഥലത്തെത്തുകയും പീഡനത്തിനിരയാക്കുകയും ചെയ്തത്. ഈ സമയം രണ്ട്, നാല്, വയസ്സുള്ള സഹോദരന്മാരും ആറു വയസ്സുകാരിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാത്രി പതിനൊന്നോടെ അച്ഛൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ രക്തംവാർന്ന് അവശനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ വടകര റൂറൽ എസ്പി. എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ബാലുശ്ശേരി സിഐ ജീവൻ ജോര്ജ്ജ്, എസ്ഐ മാരായ പ്രജീഷ്, മധു മൂത്തേടത്ത്, രാജീവ് ബാബു, സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ് ബാബു,പൃത്വിരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.