ദ്യവരവിനേക്കാൾ വേഗത്തിൽ കൊറോണയുടെ രണ്ടാം ആക്രമണം അതിന്റെ മൂർദ്ധന്യവസ്ഥയിൽ എത്തിയിരിക്കുന്നു എന്നാണ് ബ്രിട്ടനിലെ ശാസ്ത്രസമൂഹം പറയുന്നത്. ശനിയാഴ്ച സാധാരണയായി കുറവ് കേസുകളും മരണങ്ങളും മാത്രമാണ് രേഖപ്പെടുത്താറ്. എന്നാൽ, ഇന്നലെ ഇവിടെ രേഖപ്പെടുത്തിയത് 24,957 പുതിയ കേസുകളാണ്. രണ്ടാം ലോക്ക്ഡൗണിന്റെ ആദ്യ വാരാന്ത്യത്തിൽ തന്നെ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശങ്കയ്ക്ക് വഴിതെളിക്കുന്നതാണ്. ശനിയാഴ്‌ച്ച 21,915 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

413 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതോടെ തൊട്ട് മുൻപത്തെ ദിവസത്തേക്കാൾ 26.7 ശതമാനത്തിന്റെ വർദ്ധനയാണ് കോവിഡ് മരണനിരക്കിൽ ഉണ്ടായിരിക്കുന്നത്. ഇതിൽ 32 മരണങ്ങൾ വെയിൽസിലും, 15 എണ്ണം നോർത്തേൺ അയർലൻഡിലും 39 എണ്ണം സ്‌കോട്ട്ലാൻഡിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കോവിഡ് സിംപ്ടംസ് സ്റ്റഡി ആപ്പ് മേധാവി ടിം സ്പെക്ടർ, ബ്രിട്ടനിൽ കോവിഡ് രണ്ടാം വരവ് അതിന്റെ മൂർദ്ധന്യഘട്ടത്തിൽ എത്തിയിരിക്കുന്നു എന്ന് പറഞ്ഞത്.

രാജ്യത്ത് കോവിഡ് വ്യാപനം ശക്തിപ്രാപിക്കുമ്പോഴും, അത് രൂക്ഷമായ മേഖലകളിൽ, വ്യാപനതോതിൽ ചെറിയൊരു കുറവ് ദൃശ്യമാകുന്നുണ്ട്. ലിവർപൂൾ പോലുള്ള മേഖലകളിൽ വ്യാപന തോത് കുറച്ചുകൊണ്ടുവരാൻ 3 ടയർ നിയന്ത്രണങ്ങൾക്ക് ആയിട്ടുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. ഒക്ടോബർ 31 അവസാനിച്ച ആഴ്‌ച്ചയിൽ, രോഗവ്യാപനത്തിൽ 12 ശതമാനം കുറവ് ദൃശ്യമായിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ഇത് മനസ്സിലാക്കതെ ധൃതിപിടിച്ച് മറ്റൊരു ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു എന്ന ആരോപണം ഇതോടെ ഉയർന്നു.

അതേസമയം, ബ്രിട്ടനിലെ ആർ നിരക്ക് തുടർച്ചയായ രണ്ടാമത്തെ ആഴ്‌ച്ചയിലും 1.1 നും 1.3 നും ഇടയിൽ നിൽക്കുകയാണ്. രണ്ടാം വരവിലെ രോഗവ്യാപനം കുറയുന്നില്ലെങ്കിലും, കൂടാതെ നിൽക്കുന്നു എന്നതിന്റെ തെളിവാണിതെന്നാണ് ഈ രംഗത്തെ ചില വിദഗ്ദരുടെ അഭിപ്രായം. ഇത് രോഗവ്യാപനം മൂർച്ഛിച്ച ഇടങ്ങളിലെ കണക്കാണെങ്കിൽ, പുതിയതായി പല മേഖലകളിലും രോഗവ്യാപനം ശക്തി പ്രാപിക്കാൻ ആരംഭിച്ചു എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

3 ടയർ സമ്പ്രദായം, സാവകാശമാണെങ്കിലും, ഫലവത്താവുന്നുണ്ട് എന്നുതന്നെയാണ് പൊതുവേയുള്ള അഭിപ്രായം. രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ ബ്രിട്ടൻ ഇത്തവണ മൂർദ്ധന്യ ഘട്ടം താണ്ടിക്കഴിഞ്ഞിരുന്നു എന്ന വാദവും ഉയരുന്നുണ്ട്. അടുത്ത ആഴ്‌ച്ച കൂടി ഇതേ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോവുകയാണെങ്കിൽ, രോഗവ്യാപനത്തെ വർദ്ധിക്കാതെ പിടിച്ചുകെട്ടാൻ ആയി എന്ന് ആശ്വസിക്കാം.

അതേസമയം, ദേശീയ ലോക്ക്ഡൗണിന്റെ ഫലം അറിയുവാൻ ഇനിയും രണ്ടാഴ്‌ച്ച കൂടി കാത്തിരിക്കേണ്ടതായി വരും. രോഗാണു ബാധയുണ്ടായി, രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുന്നതുവരെ ദിവസങ്ങളോളം സമയം എടുക്കുമെന്നതിനാൽ, രണ്ടാഴ്‌ച്ചയെങ്കിലും കാത്തിരുന്നാൽ മാത്രമേ ലോക്ക്ഡൗൺ കൊണ്ട് ഫലമുണ്ടായോ എന്നറിയാൻ കഴിയുകയുള്ളു.

ഇതേസമയം, പ്രതിദിനം 4000 മരണങ്ങൾ വരെ സംഭവിക്കാം എന്ന സർക്കാർ ശാസ്ത്രോപദേശക സമിതിയുടെ റിപ്പോർട്ടും വിവാദത്തിൽ ആവുകയാണ്. 2003 ൽ ഇറാഖിനെതിരെ യുദ്ധം പ്രഖ്യാപിക്കാൻ ഉപയോഗിച്ച വ്യാജ പ്രചരണം പോലെ, ഒരു ലോക്ക്ഡൗൺ സാധ്യമാക്കുന്നതിനായി ഉപയോഗിക്കപ്പെട്ട ഒരു വ്യാജപ്രചാരണമാണ് ഇതെന്ന ആരോപണം ഉയരുന്നുണ്ട്.