ദോഹ: പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതന സംവിധാനവുമായി ഖത്തർ മലയാളികൾ. പുസ്തകങ്ങൾ പരിചയപ്പെടുത്തുക, വായിക്കുക, വിലയിരുത്തുക, ആസ്വദിക്കുക എന്നിവ ലക്ഷ്യമാക്കി രൂപീകരിച്ച വായന പാർട്ടി' എന്ന കൂട്ടായ്മക്ക് തുടക്കമായി. പുതുമയുള്ള ആശയം ഏറെ പുതുമയോടെയാണ് തുടക്കം കുറിച്ചത് എന്നതിനാലും വായനപാർട്ടിയുടെ ഉദ്ഘാടനം പങ്കെടുത്തവർക്കെല്ലാം അവിസ്മരണീയമായ അനുഭവമായി.

ദോഹ കോർണിഷിൽ ഓപൺ ബോട്ടിൽ വച്ചാണ് വായന പാർട്ടിയുടെ ഉദ്ഘാടനം നടന്നത്. റേഡിയോ മലയാളം സി. ഇ. ഒ. അൻവർ ഹുസൈൻ, ബഷീർ കവളപ്പാറ, മശ്ഹൂദ് തിരുത്തിയാട്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ബൈജു പി. മൈക്കിൾ, ബൽഖീസ് അബ്ദുന്നാസിർ, അബ്ദുല്ല പൊയിൽ, സകരിയ്യ സ്വലാഹുദ്ധീൻ തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. ദോഹയിലെ വിദ്യാഭ്യാസ പ്രവർത്തകനായ അഷ്‌റഫ് ആച്ചോത്തിന്റെ നോവലാണ് ഉദ്ഘാടന ദിവസം വായിച്ചത്.

ടീപാർട്ടി, ബ്രഞ്ച്. ലഞ്ച്, ഡിന്നർ പാർട്ടികളൈാക്കെ പരിചയിച്ച സമൂഹത്തിന് ഏറെ ക്രിയാത്മകവും രചനാത്മകവുമായ വേറിട്ട പാർട്ടിയാണ്് വായനപാർട്ടി. സാംസ്‌കാരിക പ്രവർത്തനത്തിന്റെ സവിശേഷമായ അടയാളപ്പെടുത്തലാകുന്ന ഈ ഉദ്യമം ഏറെ പ്രശംസനീയമാണ്.