- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമന ശുപാർശ കിട്ടിയിട്ടും ജോലിയില്ല; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: എൽ പി മുതൽ ഹയർസെക്കന്ററി വരെയുള്ള 1632 അദ്ധ്യാപക ഉദ്യോഗാർത്ഥികൾക്ക് പി എസ് സി യുടെ നിയമന ശുപാർശ ലഭിച്ചിട്ടും നിയമനം നൽകാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
പൊതുവിദ്യാഭ്യാസ സെക്രട്ടറി അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ഡിസംബർ 2 ന് പരിഗണിക്കും. 2020 ജനുവരിയിൽ നിയമന ശുപാർശ ലഭിച്ചവർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്ന് എസ്. രാമചന്ദ്രൻ പിള്ള സമർപ്പിച്ച പരാതിയിൽ പറയുന്നു. കേരള വിദ്യാഭ്യാസ നിയമത്തിലെ ചില വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് നിയമനം വൈകുന്നതെന്ന് പരാതിയിൽ പറയുന്നു.
Next Story