- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പതിന്നാല് ആൺ മക്കളുള്ള മാതാവിന് പതിനഞ്ചാമതൊരു മകൾ പിറന്നു
മിഷിഗൺ: മിഷിഗണിലുള്ള 14 ആൺമക്കളുള്ള മാതാപിതാക്കൾക്ക് പതിനഞ്ചാമത് ലഭിച്ചത് സുന്ദരിയായ പെൺകുട്ടിയെ. ആദ്യ മകൻ ജനിച്ച് നീണ്ട മൂന്നു പതിറ്റാണ്ടിലെ കാത്തിരുപ്പിന് ശേഷമാണ് ജെയ് സ്‌ക്വാവന്റ്, കേത്തരി സ്‌ക്വാവന്റ് ദമ്പതികൾക്ക് പതിനഞ്ചാമത് മകൾ മാഗി ജയൻ നവംബർ 5-ന് പിറന്നത്. 45 വയസുള്ള മാതാപിതാക്കളുടെ ആനന്ദത്തിന് അതിരില്ലായിരുന്നു തങ്ങളുടെ കുടുംബത്തിലേക്ക് ദൈവം നൽകിയ നിധിയാണ് മാഗി എന്ന് ഇരുവരും പ്രതികരിച്ചു. മേഴ്സി ഹെൽത്ത് സെന്റ്.മേരീസ് ഹോസ്പിറ്റലിലായിരുന്നു കുട്ടിയുടെ ജനനം. ഏഴ് പൗണ്ടും 8 ഔൺസുമായിരുന്നു കുഞ്ഞിന്റെ തൂക്കം.
ഗെലോസ് ഹൈസ്‌കൂൾ വിദ്യാർത്ഥികളായിരിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. 1993ൽ വിവാഹിതരായി. തുടർന്ന് ഫെറിസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇരുവരും ബിരുദമെടുത്തു. കേത്തരി ഗ്രാന്റ് വാലി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും, ഭർത്താവ് വെസ്റ്റേൺ മിഷിഗൺ യൂണിവേഴ്സിറ്റി ലോ സ്‌ക്കൂളിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. ഇതിനിടയിലും ഇവർക്ക് കുട്ടികൾ പിറന്നിരുന്നു. രണ്ടര മുതൽ 28 വയസുവരെ പ്രായമുള്ള 14 ആൺകുട്ടികൾക്കുശേഷമാണ് ഒരു പെൺകുഞ്ഞിന്റെ കുഞ്ഞിക്കാലുകൾ കാണാൻ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അവസരം ലഭിച്ചത്.