- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖുറാൻ വിതരണത്തിന്റെ ചൂടൊന്നാറിയപ്പോൾ ബന്ധു നിയമനത്തിനൊരുങ്ങി മന്ത്രി കെ.ടി ജലീൽ; ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ചട്ടങ്ങൾ മറികടന്ന് സ്ഥിരപ്പെടുത്താൻ ഒരുങ്ങുന്നത് ബന്ധു അടക്കം 13 പേരെ: എത്ര കൊണ്ടാലും പഠിക്കാത്ത മന്ത്രി അനധികൃത നിയമനം നടത്തുന്നത് നിയമ-ധന വകുപ്പുകളെ അറിയിക്കാതെ
തിരുവനന്തപുരം: ഖുറാൻ വിതരണത്തിന്റെ ചൂടൊന്നാറിയപ്പോൾ ബന്ധു നിയമനത്തിനൊരുങ്ങി മന്ത്രി കെ.ടി ജലീൽ. മന്ത്രിക്ക് കീഴിലുള്ള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ അദ്ദേഹത്തിന്റെ ബന്ധു ഉൾപ്പെടെ 13 പേരെ ചട്ടങ്ങൾ മറികടന്നു സ്ഥിരപ്പെടുത്താനാണ് നീക്കം. ബന്ധപ്പെട്ട വകുപ്പുകളെ പോലും അറിയിക്കാതെയാണ് ജലീലിന്റെ പുതിയ നീക്കം. ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഇതു സംബന്ധിച്ച ഫയൽ പൊതുഭരണ വകുപ്പിനു സമർപ്പിച്ചു.
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു താൽക്കാലികമായി നിയമിച്ച 70 പേരെ പിരിച്ചുവിട്ടിരുന്നു. പകരം നിയമിച്ചവരിൽ മന്ത്രിയുടെ ബന്ധുവിനെ അടക്കം ചിലരെ സ്ഥിരപ്പെടുത്താനാണു നീക്കം. നിയമധന വകുപ്പുകൾ അറിയാതെയാണ് ഈ നടപടികൾ പുരോഗമിക്കുന്നത്. ഒരു കൂട്ടരെ മാത്രം സ്ഥിരപ്പെടുത്തിയാൽ നിയമനടപടിയിലേക്കു നീങ്ങുമെന്നു ഡയറക്ടറേറ്റിലെ ഒരു വിഭാഗം ജീവനക്കാർ പറയുന്നു.
അതേസമയം, സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു താൽക്കാലിക ജീവനക്കാർ നൽകിയ അപേക്ഷ മാനുഷിക പരിഗണന കണക്കിലെടുത്തു തുടർനടപടികൾക്കായി അയയ്ക്കുക മാത്രമാണു ചെയ്തതെന്നു ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ എ.ബി. മൊയ്തീൻകുട്ടി പറഞ്ഞു.