- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്ന് മുതൽക്കാണ് ഇവിടത്തെ വ്യാജ മാധ്യമങ്ങൾ പ്രസിഡണ്ടിനെ തെരഞ്ഞെടുത്ത് തുടങ്ങിയത്; ആരൊക്കെ എന്തെല്ലാം പറഞ്ഞാലും ഞാൻ തന്നെയാണ് വിജയി; കസേരയിൽ നിന്നിറങ്ങുന്ന പ്രശ്നമില്ല; ജോർജ്ജ് ബുഷ് അടക്കമുള്ള സ്വന്തം പാർട്ടിക്കാരും കുടുംബവും പറഞ്ഞിട്ടും തോൽവി സമ്മതിക്കുന്നില്ല: അമേരിക്കയെ നാണം കെടുത്താൻ തുനിഞ്ഞിറങ്ങി ട്രംപ്
അമേരിക്കയുടെ നീണ്ട ചരിത്രത്തിൽ ഇതിനുമുൻപൊരിക്കലും കാണാത്ത വിചിത്ര സംഭവങ്ങളാണ് ഇപ്പോൾ അവിടെ അരങ്ങേറുന്നത്.തെരഞ്ഞെടുപ്പിൽതോറ്റെങ്കിലു, തോൽവി സമ്മതിക്കാൻ തയ്യാറാകാതെ ഡൊണാൾഡ് ട്രംപ് ഓരോ ദിവസവും കൂടുതൽ കൂടുതൽ മണ്ടൻ ന്യായങ്ങളുമായി എത്തുമ്പോൾ, സ്വന്തം പാർട്ടിക്കരും, കുടുംബക്കാരും വരെ നിസ്സഹായരാവുകയാണ്. തോറ്റതിന്റെ അരിശം തീരാഞ്ഞിട്ട് ഇപ്പോൾ ട്രംപ് ട്വിറ്ററിലകെ മണ്ടിനടക്കുകയാണ്. ഇന്നലേയും വന്നു, ഒരു കൂട്ടം ട്വീറ്റുകൾ.
മുൻ അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ഡബ്ല്യൂ. ബുഷിന്റെ ട്വീറ്റായിരുന്നു ആദ്യം പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു കഴിഞ്ഞു, തെരഞ്ഞെടുപ്പ് തികച്ചും സുത്യാര്യമായിരുന്നു. ഒന്നുകിൽ അതിനെ ഖണ്ഡിക്കാൻ കൃത്യമായ തെളിവുകൾ കൊണ്ടുവരിക, ഇല്ലെങ്കിൽ കസേരയൊഴിയുക , എന്നായിരുന്നു ബുഷ് ട്വീറ്റ് ചെയ്തത്. ഇത് വന്ന് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് ട്രംപിന്റെ ട്വീറ്റുകൾ വരാൻ തുടങ്ങിയത്. അടുത്ത പ്രസിഡണ്ട് ആരെന്ന് പ്രഖ്യാപിക്കുവാൻ മാധ്യമങ്ങൾക്ക് എന്തവകാശമെന്നു ചോദിച്ചായിരുന്നു ആദ്യ ട്വീറ്റ്.
അതിനിടെ, ജോ ബൈഡൻ തന്റെ കർമ്മപരിപാടികളുമായി മുന്നോട്ട് പോവുകയാണ്. ട്രംപും കൂട്ടരും നിയമനടപടികൾക്ക് ഒരുങ്ങുമ്പോഴും, അതൊന്നും കാര്യമാക്കാതെ തന്റെ നയപരിപാടികളും മറ്റും വെളിപ്പെടുത്തിക്കൊണ്ടുള്ള വിക്ടറി സ്പീച്ചും അദ്ദേഹം നൽകി. ഇതുകൂടിയാണ് ട്രംപിന്റെ സമനില തെറ്റിച്ചത്. ഈ വ്യാജ മാധ്യമങ്ങൾ എന്നു മുതൽക്കാണ് അമേരിക്കൻ പ്രസിഡണ്ടിനെ തീരുമാനിക്കാൻ തുടങ്ങിയത് എന്നു ചോദിച്ചുകൊണ്ടായിരുന്നു അദ്ദേഹം ട്വീറ്ററിൽ തന്റെ കോപം പ്രതിഫലിപ്പിച്ചത്. പിന്നീട് പതിവുപോലെ ഗോൾഫ് കളിക്കുവാനായി പോവുകയും ചെയ്തു.
അതേസമയം, ട്രംപിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ചുമതലപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ വന്ന, ട്രംപിന്റെ ഭാര്യ മെലാനിയയും താൻ ട്രംപിനൊപ്പമാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തുവന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമത്വം ആരോപിച്ചില്ലെങ്കിലും, ഒരു ജനാധിപത്യത്തിൽ സുതാര്യവും സത്യസന്ധവുമായ തെരഞ്ഞെടുപ്പ് നടക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഈ മുൻ സ്ലോവേനിയൻ മോഡൽ ട്വീറ്റ് ചെയ്തത്.നേരത്തെ മരുമകൻ ജാരേഡ് കുഷ്നറേയും ട്രംപിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ചുമതലപ്പെടുത്തിയിരുന്നു.
അതേസമയം, റിപ്പബ്ലിക്കൻ പാർട്ടിയുടെ, ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരേയൊരു മുൻ പ്രസിഡണ്ടായ ജോർജ്ജ് ഡബ്ല്യൂ ബുഷ് ബൈഡനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. തോൽവി അംഗീകരിക്കാൻ തയ്യാറാകണമെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ ബുഷ് ട്രംപിന് നൽകിയത്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ സത്യസന്ധതയെ കുറിച്ച് തീരെ സംശയമില്ലെന്നും ബുഷ് വ്യക്തമാക്കി. എന്നാൽ, തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണെന്ന് ട്രംപിന്റെ പേഴ്സണൽ അറ്റോർണി ഇന്നലെ അറിയിച്ചു.
ഇതിനിടയിൽ, തെരഞ്ഞെടുപ്പ് വിഷയം ട്രംപിന്റെ കുടുംബത്തിലും ചേരിതിരിവ് ഉണ്ടാക്കിയതായാണ് സൂചന. മരുമകൻ ജാരെഡ് കുഷർ, തോൽവി സമ്മതിക്കാൻ ട്രംപിനെ പ്രേരിപ്പിക്കുമ്പോൾ മക്കളായ എറിക്കും ഡൊണാൾഡ് ജൂനിയറും അച്ഛന് പൂർണ്ണ പിന്തുണ നൽകുകയാണ്. തെരഞ്ഞെടുപ്പ് അഴിമതിക്കെതിരെ പോരാടണം എന്നാണ് അവരുടെ അഭിപ്രായം. എന്നാൽ, ജോർജ്ജ് ഡബ്ല്യൂ ബുഷിനെ പോലുള്ള ഒരു നേതാവിന്റെ ഇടപെടൽ, കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ കാണാൻ റിപ്പബ്ലിക്കൻ പാർട്ടിയെ നിർബന്ധിതമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ