- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകന്റെ ശവകുടീരത്തിൽ കൊച്ചുമകനെ കെട്ടിപ്പിടിച്ച് ജോ ബൈഡൻ; പ്രസിഡണ്ടായി തെരഞ്ഞെടുത്തതിന്റെ ആദ്യ ദിനം പിന്നിട്ടതിങ്ങനെ; അദ്ധ്യാപിക എന്ന ജോലി തുടർന്നുകൊണ്ട് പ്രഥമ വനിതയായി വൈറ്റ്ഹൗസിലേക്കെത്താൻ ഒരുങ്ങി ജിൽ ബൈഡൻ
എല്ലാ ഞായറഴ്‌ച്ചകളിലേയും പോലെത്തന്നെ വീടിനടുത്തുള്ള പള്ളിയിലേക്കാണ് പ്രസിഡണ്ടായി തെരഞ്ഞടുക്കപ്പെട്ടതിന്റെ ആദ്യ ദിവസം ജോ ബൈഡൻ പോയത്. പ്രാദേശിക സമയം രാവിലെ പത്തരയ്ക്ക് ഡെലാവേർ വിൽമിങ്ടണിലെ സെയിന്റ് ജോസഫ് പള്ളിയിൽ അദ്ദേഹം എത്തിയപ്പോൾ കുർബാന ആരംഭിച്ചിരുന്നു. ചടങ്ങുകൾ തീരുന്നതിന് അല്പമ്മുൻപായി അദ്ദേഹം പള്ളി വിട്ടിറങ്ങുകയും ചെയ്തു. മകൾ ആഷ്ലിയും കൊച്ചുകമൻ ഹണ്ടറും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. പ്രാർത്ഥനകൾക്ക് ശേഷം അവർ പോയത് ബൈഡന്റെ മരണമടഞ്ഞ പുത്രൻ ബോ ബൈഡന്റെ ശവകുടീരത്തിലേക്കാണ്. ഹണ്ടറുടെ പിതാവാണ് ബോ
ഡെലവേറിലെ മുൻ അറ്റോർണി ജനറലായിരുന്ന ജോസഫ് ബോ ബൈഡൻ, 2015-ൽ തന്റെ 46- )0 വയസ്സിൽ തലച്ചോറിലെ അർബുദം മൂലമാണ് മരണമടഞ്ഞത്.അവിടെ ഒരു നിമിഷം നിശബ്ദനായി തലകുമ്പിട്ടുനിന്ന് ബൈഡൻ ആദരാഞ്ജലികൾ അർപ്പിച്ചു. തലേന്ന് രാത്രിയിലെ പ്രസംഗത്തിൽ, ബോവിന് ഇഷ്ടമുള്ള ഒരു കവിത ഉച്ഛരിക്കുന്നതിനു മുൻപായി അദ്ദേഹം തന്റെ പുത്രനെ കുറിച്ച് പറയുകയും ചെയ്തിരുന്നു. ഈ കവിത തനിക്കും തന്റെ കുടുംബത്തിനു ഏറെ പ്രിയപ്പെട്ടതാണെന്നും അത് തന്നിൽ വിശ്വാസം ഊട്ടിയുറപ്പിക്കുമെന്നും ദുരന്തങ്ങളിൽ ആശ്വാസമായെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ബൈഡന്റെ മറ്റൊരു മകനായ 50 വയസ്സുകാരൻ ഹണ്ടർ ബൈഡനും തലേന്ന് ബൈഡനൊപ്പം സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരേയൊരു മകൾ ആഷ്ലി ബ്ലേസർ ബൈഡനും സന്നിഹിതയായിരുന്നു. അതേസമയം, പുതിയ ചരിത്രം കുറിക്കാൻ ഉദ്ദേശിച്ചു തന്നെയാണ് ബൈഡന്റെ പത്നി ജിൽ ബൈഡൻ വൈറ്റ്ഹൗസിൽ എത്തുന്നത്. പ്രഥമ വനിതയായി വൈറ്റ്ഹൗസിൽ എത്തിയാലും തന്റെ തൊഴിലായ അദ്ധ്യാപനം തുടർന്നുകൊണ്ടു പോകാൻ തന്നെയാണ് അവരുടെ തീരുമാനം. പൂർണ്ണസമയ ജോലിക്കാരിയായ ഒരു പ്രഥമവനിത അമേരിക്കയിൽ ഇതാദ്യമായിട്ടാണ്.
നേരത്തേ ജോ ബൈഡൻ വൈസ് പ്രസിഡണ്ടായിരുന്നപ്പോൾ എട്ടു വർഷവും ഡോ. ജിൽ ബൈഡൻ വെർജീനിയ കമ്മ്യുണിറ്റി കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു. ഇനിയിപ്പോൾ പ്രസിഡണ്ടിന്റെ പത്നി ആയാലും താൻ തന്റെ തൊഴിൽ തുടരുമെന്ന്ജിൽ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. പ്രഥമ വനിത എന്നത് വേതനം ലഭിക്കാത്ത ഒരു സ്ഥാനമാണ്. എന്നാൽ, വൈറ്റ്ഹൗസിലെ കുടുംബനാഥ എന്ന നിലയിൽ ഒരുപാട് ഉത്തരവാദിത്തങ്ങൾ ഒരു പ്രഥമ വനിതക്ക് നിറവേറ്റേണ്ടതായിട്ടുണ്ട്.
ക്ലിന്റൺ പ്രസിഡണ്ടായപ്പോൾ, ആരോഗ്യ രംഗത്തെ പരിഷ്‌കരണങ്ങളിൽ ഇടപെട്ടതിനെ തുടർന്ന് നേരത്തേ ഹിലാരി ക്ലിന്റണ്വിവാദങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. അതുപോലെ വൈറ്റ്ഹൗസിലേക്ക് താമസം മാറ്റാൻ ആദ്യം വിസമ്മതിച്ച മെലാനിയ ട്രംപും വിവാദവിഷയമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ