- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രുവും ശശികലയും സഞ്ചരിച്ച വള്ളം മറിഞ്ഞത് കാവേരി നദിക്ക് മറുകരയിലുള്ള റിസോർട്ടിലേക്ക് പോകവെ; ദുരന്തത്തിന് വഴിവെച്ചത് ശശികലയുടെ ഹൈഹീൽഡ് ചെരുപ്പ്: നീന്തലറിയാത്ത ഇരുവരുടേയും മൃതദേഹം ലഭിച്ചത് ഏറെ നേരം നീണ്ട തിരച്ചിലിനൊടുവിൽ
മൈസൂരു: അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരാവാൻ ഒരുങ്ങിയ കാമുകനും കാമുകിയും വള്ളം മുങ്ങി മരിച്ചത് ഞെട്ടലോടെയാണ് കേട്ടത്. വള്ളങ്ങളിലുള്ള പ്രീ-വെഡ്ഡിങ് ഷൂട്ടുകളും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടുകളും പതിവായിരിക്കെയാണ് മൈസുരുവിലെ ചന്ദ്രു(28)വിന്റെയും വധു (ശശികല)യുടെയും മരണ വാർത്ത പുറത്ത് വന്നത്. നവംബർ 22ന് ഇരുവരുടേയും വിവാഹം നടക്കാനിരിക്കെ കാവേരി നദിയിൽ നടന്ന പ്രീ വെഡ്ഡിങ് ഷൂട്ടാണ് ദുരന്തമായി മാറിയത്.
ശശികല ധരിച്ചിരുന്ന ഹൈഹീൽഡ് ചെരുപ്പാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. തോണിയിൽ നിൽക്കെ, ഹൈഹീൽഡ് സാന്റലുകൾ ധരിച്ചിരുന്ന ശശികലയ്ക്ക് ബാലൻസ് തെറ്റി നദിയിലേക്ക് വീഴുകയായിരുന്നു. ചന്ദ്രു ശശികലയെ രക്ഷിക്കാൻ ശ്രമിച്ചു. ബഹളത്തിനിടെ, തോണി മറിയുകയും ചന്ദ്രുവും ബന്ധുക്കളും തോണിക്കാരനും നദിയിലേക്ക് വീഴുകയും ചെയ്തു.
കർണാടകയിലെ തലക്കാടിൽ കാവേരി നദിയിലാണ് ദുരന്തമുണ്ടായത്. നവംബർ 22-ന് മൈസൂരിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. സിവിൽ കോൺട്രാക്റ്ററായിരുന്നു ചന്ദ്രു. രണ്ടുപേരും കയ്തമാരണഹള്ളി സ്വദേശികളാണ്.
വരനും വധുവും ബന്ധുക്കൾക്കും ഫോട്ടോഗ്രാഫർമാർക്കും ഒപ്പമാണ് മല്ലികാർജ്ജുന സ്വാമി ക്ഷേത്രത്തിൽ എത്തിയത്. രണ്ട് തോണികൾ സംഘം വാടകയ്ക്ക് എടുത്തിരുന്നു. നദിക്ക് അക്കരെയുള്ള കട്ടേപ്പുരയിലെ തലക്കാട് ജലധാമ റിവർ റിസോർട്ടിലേക്കായിരുന്നു യാത്ര. നദിക്കരയിൽ നിന്ന് ഏതാണ്ട് 30 മീറ്റർ നീങ്ങിയപ്പോഴേക്കും വധൂവരന്മാർ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ശ്രമിച്ചത്.
ചന്ദ്രു മുങ്ങിപ്പോയപ്പോൾ, തോണിക്കാരൻ നീന്തി രക്ഷപ്പെട്ടു. നീന്തൽ വശമില്ലാതിരുന്ന ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.നദിക്കരയിലുണ്ടായിരുന്ന ചില മത്സ്യത്തൊഴിലാളികൾ ബന്ധുക്കളെ രക്ഷിച്ചു. പൊലീസിനെ വിവരം അറിയിച്ചതോടെ നീന്തൽ വിദഗ്ധരെ കൊണ്ടുവന്ന് മൃതദേഹങ്ങൾ എടുക്കുകയായിരുന്നു. തലക്കാട് പൊലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ