- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് കർണന്റെ വീഡിയോ ബ്ലോക്ക് ചെയ്യാൻ മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം; നടപടി സംസ്ഥാന ബാർ കൗൺസിൽ നൽകിയ ഹർജി പരിഗണിക്കവെ
ചെന്നൈ: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ജസ്റ്റിസ് സി.എസ്.കർണന്റെ അപകീർത്തികരമായ വിഡിയോ സന്ദേശം ബ്ലോക്ക് ചെയ്യാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകി. കർണനെതിരെ നിയമനടപടി തേടി സംസ്ഥാന ബാർ കൗൺസിൽ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എം.സത്യനാരായണൻ, ജസ്റ്റിസ് ആർ.ഹേമലത എന്നിവരുൾപ്പെട്ട ബെഞ്ച് നിർദ്ദേശം നൽകിയത്.
സുപ്രീം കോടതി ജഡ്ജി എന്ന ഉന്നതമായ ഭരണഘടനാ പദവിയിലിരുന്ന ജസ്റ്റിസ് കർണൻ ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കുമെതിരെ തരംതാണ ആരോപണം ഉന്നയിക്കുന്നതു ദൗർഭാഗ്യകരമാണ്. വനിതാ അഭിഭാഷകർക്കെതിരെ അദ്ദേഹം നടത്തിയ പ്രസ്താവന ജോലിസ്ഥലത്തു വനിതകൾക്കെതിരെ നടക്കുന്ന ലൈംഗിക പീഡനം തടയൽ നിയമത്തിന്റെ പരിധിയിൽ വരും. ഹർജി അടുത്ത മാസം ആറിനു പരിഗണിക്കും.
Next Story