- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കമ്യൂണിസത്തിന് ഇരയായവർക്ക് ട്രംപ് സ്മരണാഞ്ജലി അർപ്പിച്ചു
വാഷിങ്ടൺ: ഇരുപതാം നൂറ്റാണ്ടിൽ കമ്യൂണിസത്തിന് ഇരകളായ 100 മില്യൻ ആളുകൾക്ക് ട്രംപ് അഭിവാദ്യമർപ്പിച്ചു. നവംബർ ഏഴിന് 'നാഷണൽ ഡേ ഫോർ ദി വിക്ടിംസ് ഓഫ് കമ്യൂണിസം' ദിനത്തിൽ വൈറ്റ് ഹൗസിൽ നിന്നും പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിലാണ് ട്രംപ് രക്തസാക്ഷികളെ അനുസ്മരിച്ചത്.
കാലഹരണപ്പെട്ട ഈ പ്രത്യയശാസ്ത്രം ഇനിയും വ്യാപകമാകാതിരിക്കുന്നതിന് നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം. സ്വാതന്ത്ര്യവും ജനാധിപത്യവും അനുഭവിക്കുന്നതിൽ അമേരിക്കൻ ജനത അഭിമാനംകൊള്ളുന്നു. പൗരാവകാശങ്ങളും, സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. വിവിധ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ തടവറകളിൽ കഴിയുന്ന ഒരു ബില്യൻ ജനങ്ങളെ പിന്തുണയ്ക്കേണ്ട ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്നും ട്രംപ് ഓർമ്മിപ്പിച്ചു.
വാർസോ യുദ്ധത്തിൽ വാൾഡിമിർ ലെനിൻ ബോൾഷെവിക്കിനെതിരേ പോളീഷ് സൈന്യം നേടിയ വിജയത്തിന്റെ നൂറാം വാർഷികമാണ് നാം ഈവർഷം സ്മരിക്കുന്നത്. പോളിഷിലെ ധീരരായ സൈനീകർ ദശാബ്ദങ്ങളോളം യൂറോപ്പിൽ കമ്യൂണിസത്തെ തടഞ്ഞുനിർത്തിയിരുന്നു. എന്നാൽ പോളണ്ടിനെ ഇരുമ്പറയ്ക്കുള്ളിൽ നിർത്തിയ സോവ്യറ്റ് യൂണിയൻ അയൽരാജ്യങ്ങളിൽ കമ്യൂണിസം വ്യാപിപ്പിക്കുന്നതിൽ വിജയിച്ചു.
കമ്യൂണിസത്തിന് ഇരകളായവരെ സ്മരിക്കുന്ന ഈ ദിവസം അമേരിക്ക ഒരിക്കലും സോഷ്യലിസ്റ്റ് രാജ്യമാകുകയില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും ട്രംപ് ഓർമ്മിപ്പിച്ചു.