ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ കുടുംബ സൗഹൃദവേദി അനുശോചനം രേഖപ്പെടുത്തി. പ്രവാസികളെ വളരെയധികം സ്‌നേഹത്തോടും കരുതലോടും കണ്ട ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ എന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു തന്റെ രാജ്യത്തെ ജനങ്ങളെ സ്‌നേഹിച്ചിരുന്നത് പോലെ തന്നെയാണ് പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നത് വളരെയധികം ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയെ ആണ് അദ്ദേഹത്തിന്റെ നിര്യാണത്തിൽ കൂടെ നഷ്ടമായത് എന്ന് കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട്, സെക്രട്ടറി എബി തോമസ്, രക്ഷാധികാരി അജിത് കുമാർ, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ് തുടങ്ങിയവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു