മികച്ച ഭരണാധികാരിയും, സഹാനുഭൂതിയോടെ രോഗികൾ അടക്കമുള്ള അർഹരെ സഹായിക്കുന്ന മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃക ലോകത്തിന് കാണിച്ചു കൊടുത്ത വ്യക്തിത്വവുമായിരുന്നു അദ്ദേഹമെന്ന് ഗ്രൂപ്പ് പ്രസിഡന്റ് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. കാൻസർ കെയർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും മുഴുവൻ അംഗങ്ങളും ബഹ്റൈൻ പ്രധാനമന്ത്രിയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നതായും അവർ അറിയിച്ചു.