- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയത്തിൽ വീട് തകർന്ന കുടുംബത്തിന് ആറന്മുള ജനമൈത്രി പൊലീസ് നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽ കൈമാറി

ചെറുകോൽ: പ്രളയം തകർത്ത ചെറുകോൽ ഒന്നാം വാർഡിൽ ചിറ്റയിൽ വീട്ടിൽ ശ്രിജിത്തിന്റെ വീട് ആറന്മുള ജനമൈത്രി പൊലീസ് എസ് എച്ച് ഒ ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പൊലീസ് ടീം ഏറ്റെടുക്കുകയും പഴയ വീട് പൊളിച്ച് മാറ്റി മാസങ്ങൾക്കകം മനോഹരമായ പുതിയ വീട് നിർമ്മാണം പൂർത്തിയായി. ബുധനാഴ്ച രാവിലെ 11 മണിക്ക് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ ഐപിഎസ് കുടുംബത്തിനും താക്കോൽ കൈമാറി.
കാട്ടൂർ എൻ എസ് എസ് ഹൈസ്‌കൂളിലെ പൂർച്ച വിദ്യാർത്ഥികൾ നല്കിയ രണ്ട് ലക്ഷം രൂപയും ചെറുകോൽ പഞ്ചായത്ത് നല്കിയ ഒരു ലക്ഷം രൂപായും ആറന്മുള പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ ഒരു വിഹിതവും സുമനസുകളുടെ സഹായവും ഉൾപ്പെടെ എട്ട് ലക്ഷത്തോളം രൂപ മുടക്കിയാണ് വീട് നിർമ്മാണം പൂർത്തിയായത്. രണ്ട് ബഡ്‌റൂം, അടുക്കള, സിറ്റൗട്ട്, ഹാൾ, ശുചി മുറിയടക്കം 600 ലതികം ചതുരശ്ര അടിയിൽ കൂടുതലുള്ളതാണ് ഈ വീട്.
ജി.സന്തോഷ് കുമാറിനൊപ്പം സബ് ഇൻസ്‌പെകർ ദിജേഷ് കൃഷ്ണൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ജി.അജിത്ത്, എ.അനിലേഷ്, എം.സുൽഫിഖാൻ റാവുത്തർ എന്നിവർ ഔദ്യോഗിക ഡ്യൂട്ടിക്കിടയിലും സമയം കണ്ടെത്തി അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും ചിട്ടയോടെയും നടത്തിയ പരിശ്രമങ്ങളാണ് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. താക്കോൽദാന ചടങ്ങിൽ ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.എസ് ഐ ദിജേഷ് കൃഷ്ണൻ, എം.സുൽഫിഖാൻ റാവുത്തർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ജി.അജിത്ത്, എ.അനിലേഷ്, ജനമൈത്രി സമിതി അംഗങ്ങളായ മഞ്ജു വിനോദ്, ഷാജി പുളിമൂട്ടിൽ,രാധാമണിയമ്മ, അനിൽ ചെറുകോൽ, സുധി കിഴക്കേപറമ്പിൽ, ജോയി കാവുംപടിക്കൽ, മധു രാജേഷ് എന്നിവർ പ്രസംഗിച്ചു. മറ്റ് ഡ്യൂട്ടികൾക്കിടയിലും വീട് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ച ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ് കുമാർ, എസ് ഐ ദിജേഷ് കൃഷ്ണൻ, ജനമൈത്രി മുൻ ബീറ്റ് ഓഫീസർ എം.സുൽഫിഖാൻ റാവുത്തർ ,ബീറ്റ് ഓഫിസർമാരായ ജി.അജിത്ത്, എ.അനിലേഷ് എന്നിവർക്ക് ജനമൈത്രി സമിതിയുടെ നേതൃത്വത്തിൽ നല്കിയ സ്‌നേഹാദരവ് ജില്ലാ പൊലീസ് മേധാവി ചടങ്ങിൽ വച്ച് കൈമാറി.

