- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ അനുശോചിച്ചു
ദീർഘകാലം പ്രധാനമന്ത്രി പദവിയിലിരുന്ന സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്നേഹിച്ചിരുന്ന, ലോകത്തിലെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുവാൻ അവസരം ലഭിച്ച വ്യക്തിത്വമായിരുന്നുവെന്നും WPMA സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ലോകത്തിലെ എല്ലാ നന്മകളെയും സ്വന്തം രാജ്യത്ത് നടപ്പിലാക്കുവാൻ അദ്ദേഹം പ്രയത്‌നിച്ചിരുന്നു.മാത്രമല്ല ബഹ്റൈനിൽ ജീവിക്കുന്ന ഒരു മനുഷ്യനും ഒരു വിവേചനവും നേരിടുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ ഏറ്റവും വലിയ മഹത്വം എന്ന് കോർ കമ്മിറ്റി അംഗങ്ങൾ അനുശോചന കുറിപ്പിൽ പറഞ്ഞു.
ബഹ്‌റൈൻ എന്ന പവിഴ ദ്വീപിനെ പ്രവാസികൾ തങ്ങളുടെ പോറ്റമ്മയായി ഹൃദയത്തിലേറ്റാൻ ഹിസ് ഹൈനസ് ഖലീഫയുടെ നിരവധി തീരുമാനങ്ങൾ കാരണമായി. ഈ കോവിഡ് മഹാമാരി കാലത്തും പ്രവാസികളെ കൈവിടാതെ വേണ്ടുന്ന സഹായസഹകരണങ്ങൾ നൽകാൻ അദ്ദേഹത്തിന്റെ കീഴിലുള്ള ഭരണകൂടത്തിന് സാധിച്ചിരുന്നുവെന്ന് WPMA സെക്രട്ടറിയും അഭിപ്രായപ്പെട്ടു. തങ്ങളുടെ കുടുംബത്തിലെ ഒരംഗം നഷ്ടമായതിന്റെ ദുഃഖത്തിലാണ് ഇന്ന് ബഹ്‌റൈനിലെ പ്രവാസ സമൂഹം. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നതോടൊപ്പം രാജ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അനുശോചന യോഗം അറിയിച്ചു.