മനാമ: കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രധാനമന്ത്രിയായി നിശ്ചയിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിറക്കി. 2020ലെ 44-ാമത് റോയൽ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇറക്കിയ തീയതി മുതൽ തീരുമാനം പ്രാബല്യത്തിൽ വരുകയും അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.