- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡേറ്റിങ് സൈറ്റുകളിലെ കെണിയിൽ അകപ്പെടരുതേ.. മുന്നറിയിപ്പുമായി ദുബായ് പൊലീസ്; ഭീഷണിപെടുത്തി പണം തട്ടുന്ന സംഘം സജീവമെന്ന് റിപ്പോർട്ട്
ദുബായ്: ഡേറ്റിങ് സൈറ്റുകളിലെ കെണികളിൽ അകപ്പെടരുതെന്നു ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സംശയകരമായ സൈറ്റുകൾ സന്ദർശിക്കരുത്. തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആവർത്തിച്ചുള്ള മുന്നറിയിപ്പ്.
മസാജിങ് സെന്ററുകളുടെയും മറ്റും മറവിൽ വൻ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. വനിതകളടക്കം വിവിധ രാജ്യക്കാർ ഉൾപ്പെട്ട സംഘങ്ങൾ ആസൂത്രിതമായാണ് പ്രവർത്തിക്കുന്നത്. ഇരകളെ ഇവരുടെ താമസസ്ഥലത്ത് ക്ഷണിച്ചുവരുത്തി സംഘംചേർന്നു മർദ്ദിക്കുകയും പണവും മൊബൈൽ ഫോണും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുകയും ചെയ്യുന്നു. സംഘത്തിലെ പലരെയും അറസ്റ്റ് ചെയ്തു.
Next Story