- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ പീപ്പിൾസ് ഫോറം ബഹ്റൈൻ അനുശോചിച്ചു
മനാമ: ബഹ്റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ പീപ്പിൾസ് ഫോറം ബഹ്റൈൻ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി.
ബഹ്റൈൻ സ്വദേശികൾക്കും, വിദേശികൾക്കും ഏറെ പ്രിയങ്കരനായിരുന്ന ജനകീയനായ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായതെന്നും, ഇന്നു നമ്മൾ കാണുന്ന ബഹ്റൈനെ അഭിവൃദ്ധിയോടെ കെട്ടിപ്പടുക്കാനും, ബഹ്‌റൈൻ നിവാസികൾക്ക് മികവുറ്റ ജീവിതനിലവാരവും, സുരക്ഷിതത്വവും, സംരക്ഷണവും ഉറപ്പു വരുത്തുവാനും തന്മൂലം ലോക രാജ്യങ്ങളുടെ ശ്രദ്ധയും, നിരവധി അംഗീകാരങ്ങളും നേടിയെടുക്കുവാനും നിർണ്ണായകമായ പങ്കു വഹിച്ച കാരുണ്ണ്യത്തിന്റെ ഉദാത്ത മാതൃക കൂടിയായ ലോക നേതാവിനെയാണ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്നും, ബഹ്റൈന്റെ ദുഃഖത്തിലും, പ്രാർത്ഥനയിലും പീപ്പിൾസ് ഫോറവും പങ്കുചേരുന്നുവെന്നും അനുശോചന കുറിപ്പിൽ പ്രതിനിധികൾ അറിയിച്ചു.
Next Story