നെടുമുടി വേണുവിന്റെ ഇളയ മകൻ കണ്ണൻ വേണു വിവാഹിതനായി. വൃന്ദാ പി നാായരാണ് വധു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വളരെ ലളിതമായ വിവാഹ ചടങ്ങാണ് നടന്നത്. സിനിമാ രംഗത്ത് നിന്നും ആരും തന്നെ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹം.

ചെമ്പഴന്തി വിഷ്ണുവിഹാറിൽ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകളാണ് വധു വൃന്ദ. തിരുവനന്തപുരത്ത് ചെമ്പഴന്തിയിൽ അണിയൂർ ദുർഗാ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുള്ള വിവാഹമായിരുന്നതിനാൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് താര പുത്രന്റെ വിവാഹത്തിന് എത്തിയത്.

താരപുത്രന്റെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി ആളുകളാണ് ഇതിനകം ഈ വിവാഹ വീഡിയോ കണ്ടു കഴിഞ്ഞത്. ടി.ആർ. സുശീലയാണ് നെടുമുടി വേണുവിന്റെ ഭാര്യ. ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ എന്നിവരാണ് മക്കൾ. ഉണ്ണി ഗോപാലിന്റെ വിവാഹം 2009ൽ ആയിരുന്നു. മെറീനയാണ് ഉണ്ണിയുടെ ഭാര്യ.