- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം ജില്ലാ പഞ്ചായത്തിലേക്കും കൊച്ചി നഗരസഭയിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്; ജോസ് വിഭാഗത്തിന് മൂന്ന് സീറ്റ്: കൊച്ചി കോർപറേഷനിൽ 74 ഡിവിഷനുകളിൽ 56ലും സിപിഎം
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലേക്കും കൊച്ചി നഗരസഭയിലേക്കും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൊച്ചി കോർപറേഷനിൽ 74 ഡിവിഷനുകളിൽ 56ലും സിപിഎം മത്സരിക്കും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.അനിൽകുമാറിനെയാണ് കൊച്ചിയിൽ സിപിഎം മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സ്ഥിരം സമിതി അധ്യക്ഷ ഡോ. പൂർണിമ നാരായണൻ എളംകുളം ഡിവിഷനിൽ നിന്ന് ജനവിധി തേടും.
കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിന് രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും നഗരസഭയിലെ മൂന്നു ഡിവിഷനുകളും ലഭിച്ചു. സിപിഐയ്ക്ക് 8 സീറ്റ്. കേരള കോൺഗ്രസിന് 3 സീറ്റ് കിട്ടിയപ്പോൾ എൻസിപിയുടെ വിഹിതം മൂന്നിൽ നിന്ന് രണ്ടായി കുറഞ്ഞു. ജെഡിഎസിനും 2 സീറ്റ് നൽകി. ഐഎൻഎൽ, സിപിഎംഎൽ റെഡ് ഫ്‌ളാഗ്, കോൺഗ്രസ് എസ് എന്നീ പാർട്ടികൾ ഓരോ സീറ്റിൽ മത്സരിക്കും.
മേയർ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.അനിൽകുമാർ എളമക്കര നോർത്തിൽ മത്സരിക്കും. രണ്ടിടത്ത് പൊതു സ്വതന്ത്രന്മാരെ പരീക്ഷിക്കുന്നു. ജില്ലാ പഞ്ചായത്തിൽ 17 സീറ്റിൽ സിപിഎമ്മും അഞ്ചിടത്ത് സിപിഐയും മത്സരിക്കുന്നു. യുഡിഎഫിലായിരിക്കെ മത്സരിച്ച കോടനാട്, വാരപ്പെട്ടി സീറ്റുകൾ കേരള കോൺഗ്രസിന് വിട്ട് നൽകി.
ജില്ലാ കമ്മിറ്റി അംഗം എം.ബി.സ്യമന്തഭദ്രൻ കോട്ടുവള്ളി ഡിവിഷനിൽനിന്നും പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി കടുങ്ങല്ലൂരിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. കാലടി ഡിവിഷനിൽ മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ മകൾ ശാരദാ മോഹൻ ഇത്തവണയും ജനവിധി തേടുന്നുണ്ട്.