തണ്ണിത്തോട്: വനത്തിലൂടെയുള്ള റോഡിന് കുറുകെ പെരുമ്പാമ്പ് കിടന്നതോടെ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം. കോന്നി - തണ്ണിത്തോട് റോഡിൽ ഞള്ളൂരിനും എലിമുള്ളുംപ്ലാക്കലിനും ഇടയിലുള്ള വനഭാഗത്താണ് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പെരുമ്പാമ്പിനെ കണ്ടത്. റോഡിന് കുറുകെ എത്തിയ പെരുമ്പാമ്പ് അര മണിക്കൂറോളം ഗതാഗതം 'തടഞ്ഞു'. പിന്നീട് പാമ്പ് റോഡ് വശത്തെ കാട്ടിലേക്ക് ഇഴഞ്ഞു മാറിയതോടെയാണ് വാഹനങ്ങൾക്ക് കടന്നുപോകാനായത്. യാത്രക്കാർ അറിയിച്ചതനുസരിച്ച് വനംവകുപ്പ് അധികൃതർ എത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.