ലോകത്തിലെ എല്ലാ ജന്തുജാലങ്ങളേയും സംരക്ഷിക്കുന്നതിന് വേണ്ടി ഒരൊറ്റ പാർക്ക് എന്ന ആശയവുമായി ബ്രിട്ടീഷ് വ്യവസായി. അഞ്ച് ബില്ല്യൺ പൗണ്ട് ഉണ്ടെങ്കിൽ ജുറാസിക് വേൾഡ് മാതൃകയിൽ ഒരു പാർക്ക് സൗത്ത് ആഫ്രിക്കയിൽ നിർമ്മിക്കാൻ സാധിക്കുമെന്നാണ് ബ്രിട്ടീഷ് വ്യവസായിയായ റിച്ചാർഡ് പ്രിൻസ് ലൂ കർസൻ പറയുന്നത്. എന്നാൽ ഇതിന് ഫണ്ട് കണ്ടെത്തുക എന്നതാണ് കനത്ത വെല്ലുവിളി എന്നും അദ്ദേഹം പറയുന്നു.

സൗത്ത് ആഫ്രിക്കയിലെ ക്വാ സുലു നാറ്റൽ പ്രോവിൻസിൽ നൂറ് ചതുരശ്ര കിലോമീറ്ററിൽ പദ്ധതി പൂർത്തിയാക്കാം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കർസർവേഷൻ പാർക്കായി ഇത് മാറുമെങ്കിലും ഇത് എങ്ങനെ യാഥാർത്ഥ്യമാക്കും എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഈ പ്രോജക്ടിന്റെ ട്രയലുകൾ 2021ൽ സംപ്രേഷണം  ചെയ്യുന്ന നോഹാസ് ആർക്ക് എന്ന ടെലിവിഷൻ സീരിസിൽ ചിത്രീകരിക്കും.