റെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ മലയാളത്തിലെ ഹിറ്റ് ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചിയുടെ സംവിധാനത്തിൽ പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അയ്യപ്പനും കോശിയും . ഈ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതും വലിയ വാർത്ത ആയിരുന്നു. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുക പവൻ കല്യാൺ ആണ്.

എന്നാൽ, തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോൾ നായകന്മാർ രണ്ട് വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടൻ പവൻ കല്യാൺ. തിരക്കഥ പൂർണമായി മാറ്റാൻ പവൻ കല്യാൺ നിർദ്ദേശം നൽകിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നായകനായി താൻ മാത്രം മതിയെന്നും ക്ലൈമാക്‌സ് അടക്കം തിരക്കഥ പൊളിച്ചെഴുതണമെന്നും പവൻ കല്യാൺ അണിയറപ്രവർത്തകരോട് അറിയിച്ചിട്ടുണ്ട്.

മലയാളത്തിൽ പൃഥ്വി അവതരിപ്പിച്ച കോശിയെന്ന കഥാപാത്രത്തെ തെലുങ്കിൽ വില്ലനായി അവതരിപ്പിക്കാനാണ് നിർദ്ദേശം. സാഗർ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുക. ത്രിവിക്രമാണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത്. സിത്താര എന്റർടെയിന്മെന്റ്‌സിന്റെ ബാനറിൽ നാഗ വസ്മിയാണ് നിർമ്മാണം.

സച്ചി തന്നെ തിരക്കഥ ഒരുക്കിയ അയ്യപ്പനും കോശിയും മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ഇതിന് പിന്നാലെ ഹിന്ദി അടക്കം പല ഭാഷകളിലേക്കും സിനിമയുടെ റീമേക്ക് അവകാശം വിറ്റു പോയിരുന്നു.