- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈ ഭരണകൂടം അമേരിക്കയെ ലോക്ക്ഡൗൺ ചെയ്യില്ല; അടുത്തത് എങ്ങനെയെന്ന് കണ്ടറിയാം; ആരായിരികും ഇനി ഭരിക്കുക എന്ന് കാലം നിശ്ചയിക്കട്ടെ; ബൈഡന്റെ പേരെടുത്തു പറയാതെ തോൽവി ഭാഗികമായി സമ്മതിച്ച് ഡൊണാൾഡ് ട്രംപ്; വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങിയെന്ന് റിപ്പോർട്ടുകൾ
മനസ്സിലാ മനസ്സോടെയാണെങ്കിലും, അവസാനം ട്രംപും അത് അംഗീകരിക്കുന്നു, താൻ തെരഞ്ഞെടുപ്പിൽ തോറ്റിരിക്കുന്നു. എന്നിരുന്നാലും, ജയിച്ചത് ബൈഡനാണെന്ന് തുറന്നു പറയുന്നില്ല. തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം, ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് ട്രംപ് തന്റെ തോൽവി ആദ്യമായി സമ്മതിച്ചത്.
താൻ ഒരിക്കലും അമേരിക്കയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് തുറന്നു പറഞ്ഞ ട്രംപ്, പക്ഷെ ജനുവരിക്ക് ശേഷം വരുന്ന ഭരണകൂടം എന്തു തീരുമാനിക്കുമെന്നറിയില്ല എന്നാണ് പറഞ്ഞത്. അമേരിക്കയിൽ വൈറസിന്റെ വ്യാപനം തടയുവാൻ ആറ് ആഴ്‌ച്ചത്തെ ദേശീയ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് ബൈഡന്റെ കൊറോണ വൈറസ് ഉപദേഷ്ടാവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ബൈഡന്റെ പേറ് തന്റെ പ്രസംഗത്തിൽ എവിടെയും ട്രംപ് പരാമർശിച്ചില്ലെങ്കിലും, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ഭാഗികമായിട്ടെങ്കിലും ട്രംപ് തോൽവി സമ്മതിക്കുന്നത്. തൊട്ടു മുൻപത്തെ ശനിയാഴ്‌ച്ച പോലും താനാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത് എന്നായിരുന്നു അദ്ദേഹം വാദമുയർത്തിയത്. മാത്രമല്ല, കൊറോണ വൈറസ് വാക്സിൻ എത്തിക്കഴിഞ്ഞെന്നും ഏപ്രിലിനുള്ളിൽ രാജ്യത്തെ മുഴുവൻ ആൾക്കാർക്കും അത് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏതായാലും, യാഥാർത്ഥ്യവുമായി ട്രംപ് പൊരുത്തപ്പെട്ടുവരുന്നു എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. താൻ ഒരിക്കലും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയില്ല എന്നാണ് ട്രംപ് പറഞ്ഞത്.എന്നാൽ, ഇനി വരുന്ന ഭരണകൂടത്തിന്റെ നയം എന്തായിരിക്കുമെന്ന് പറയാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെന്റർ ഫോർ ഇൻഫെക്ഷ്യസ് ഡിസീസ് റിസർച്ച് ആൻഡ് പോളിസി ഡയറക്ടറും ബൈഡന്റെ കൊറോണാ വൈറസ് ഉപദേഷ്ടാവുമായ ഡോ. മൈക്കൽ ഓസ്റ്റർഹോം, അമേരിക്കയിൽ വൈറസ് വ്യാപനം തടയുവാൻ ആറാഴ്‌ച്ചത്തെ ദേശീയ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഒരു പൊതുജനാരോഗ്യ വിദഗ്ദൻ കൂടിയായ മൈക്കലിന്റെ വാക്കുകൾ ബൈഡൻ കേൾക്കും എന്നുതന്നെയാണ് പൊതുവേ കരുതപ്പെടുന്നത്. ജനുവരിയിൽ അധികാരമേറിയാൽ അധികം വൈകാതെ അമേരിക്കയിൽ ഒരു ലോക്ക്ഡൗൺ പ്രതീക്ഷിക്കാം എന്നു തന്നെയാണ് പൊതുവേയുള്ള വികാരം. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ വാക്കുകളുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. നവംബർ 3 ന് തെരഞ്ഞെടുപ്പ് കഴിഞ്ഞതുമുതൽ, തെരഞ്ഞെടുപ്പിലെ അഴിമതിയും തട്ടിപ്പും ഉയർത്തിക്കാട്ടി, പരാജയം സമ്മതിക്കാതിരുന്ന ട്രംപിനെ അനുനയിപ്പിക്കുന്നതിൽ മകളും മരുമകനുമൊക്ക് ഒരു പരിധിവരെ വിജയിച്ചു എന്ന് കരുതാം.
ഇതിനിടയിൽ വെള്ളിയാഴ്‌ച്ച ജോർജ്ജിയ സംസ്ഥാനത്തിലെ ഫലവും പുറത്തുവന്നതോടെ ബൈഡൻ തന്റെ വിജയം ഊട്ടിയുറപ്പിച്ചു. ബൈഡൻ തന്നെയാണ് ഇവിടെയും വിജയിച്ചത്. ഇതും ട്രംപിന്റെ മനം മാറ്റത്തിന് കാരണമായിട്ടുണ്ടാകാം എന്നാണ് വിലയിരുത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ