- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോ ബൈഡൻ മാനസികാരോഗ്യം തകർന്ന് ഭരണം ഉപേക്ഷിച്ചു പോയേക്കും; അങ്ങനെയെങ്കിൽ അമേരിക്കയുടെ അപ്രതീക്ഷിത പ്രസിഡണ്ടാകുന്നത് ഹിന്ദുവായ കമലാ ഹാരിസ്; ബൈഡൻ കാലവധി തീർക്കാതിരിക്കാനുള്ള കാരണങ്ങൾ ഇങ്ങനെ
ജോ ബൈഡന്റെ മാനസികാരോഗ്യം കുറഞ്ഞു വരുന്നത് കമലാ ഹാരിസ് പ്രസിഡണ്ട് ആകുന്നതിൽ കലാശിക്കുമെന്ന് ഒരു രാഷ്ട്രീയ നിരീക്ഷകൻ. നേരത്തേ ഒബാമയ്ക്ക്കീഴിൽ പ്രവർത്തിച്ച ധാരാളം പേർ തനിക്ക് ഒപ്പം ഉണ്ടാകും എന്നത് ഒരു പ്രസിഡണ്ട് എന്ന നിലയിൽ ജോ ബൈഡന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബൈഡൻ മാനസികമായി തകരുന്നു എന്നതിന്റെ സൂചനകൾ കാണിച്ചു തുടങ്ങി എന്നും രാഷ്ട്രീയ നിരീക്ഷകനായ ഇയാൻ ഡേയ്ൽ പറയുന്നു. ഇത്തരമൊരു നേതാവിനേയല്ല അമേരിക്കയ്ക്ക് ആവശ്യം എന്നും ഡെയ്ൽ ചൂണ്ടിക്കാണിക്കുന്നു.
ഉറച്ച ഒരു തീരുമാനമെടുക്കുന്ന വ്യക്തിയായി ബൈഡനെ കാണാൻ ആകില്ലെന്നാണ് ഡെയ്ൽ പറയുന്നത്. നേതൃത്വപാടവവും അദ്ദേഹത്തിൽ കാണുന്നില്ല. പ്രസിഡണ്ടിന്റെ കാലാവധി തീരുന്നതിനു മുൻപ് തന്നെ കമലാ ഹാരിസ് പ്രസിഡണ്ടായി ചുമതല ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും ഈ രാഷ്ട്രീയ നിരീക്ഷകൻ പറയുന്നു. നേരത്തേ, ജോ ബൈഡന് അമേരിക്കൻ ജനത വോട്ട് നൽകിയിട്ടില്ലെന്ന് മറ്റൊരു രാഷ്ട്രീയ നിരീക്ഷകനായ മേഗിൻ കെല്ലിയും പറഞ്ഞിരുന്നു.
നിയമങ്ങൾ നടപ്പിലാക്കുവാനായി ഒരിക്കലും എക്സിക്യുട്ടീവ് ഓർഡറുകൾ ബൈഡൻ ഉപയോഗിക്കില്ലെന്ന് അവർ ഉറപ്പിച്ചു പറയുന്നു. കഷ്ടിച്ച് രക്ഷപ്പെട്ട് ഉയർന്ന സ്ഥാനത്തെത്തിയ വ്യക്തിയാണ് ബൈഡൻ. ഭാഗ്യം മാത്രമാണ് തുണ. അദ്ദേഹത്തിന് ജനഹിതം എന്താണെന്ന് അറിയാനുള്ള കഴിവ് പോലുമില്ല. അവർ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിനാൽ വിജയിച്ചതല്ല ബൈഡൻ, ഭാഗ്യം കൊണ്ട് മാത്രം ജയിച്ചതാണ്.
മുൻ കാലങ്ങളിലേതിനേക്കാൾ കർശനമായി പ്രസിഡണ്ട് ചെയ്യുന്നതെന്തിനേയും തടസ്സപ്പെടുത്താൻ ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടി ശ്രമിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇരു സഭകളിലും ഭൂരിപക്ഷമില്ലാത്തതിനാൽ എക്സിക്യുട്ടീവ് ഓർഡറുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരും. എന്നാൽ, അത്തരത്തിൽ ഒരു നീക്കത്തിനുള്ള ആർജ്ജവമോ, നിശ്ചയദാർഢ്യമോ ഉള്ള വ്യക്തിയല്ല ബൈഡനെന്നും ഈ രാഷ്ട്രീയ നിരീക്ഷക ചൂണ്ടിക്കാണിക്കുന്നു.
ബൈഡന്റെ ഈ നെഗറ്റീവ് പോയിന്റുകൾ ഒക്കെത്തന്നെ കമലാ ഹാരിൻസിന് അനുഗ്രഹമായി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. സ്വന്തം പ്രയത്നത്താൽ ഉയർന്നു വന്ന കമലയ്ക്ക് ഏതൊരു കാര്യത്തിലും സ്വന്തമായ ഒരു അഭിപ്രായവും അതിൽ ഉറച്ചു നിന്ന് തീരുമാനമെടുക്കാനുള്ള ആർജ്ജവവുമുണ്ട്. പ്രസിഡന്റ് സ്ഥാർത്ഥിയാകുവാൻ ബൈഡനുമായി പ്രധാനമായും മത്സരിച്ചിരുന്നത് കമലയായിരുന്നു. അന്ന് ഇവർ തമ്മിൽ നടന്ന വാഗ്വാദങ്ങൾ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
പ്രായം കുറവാണെന്നതും, അസാമാന്യമായ നേതൃഗുണവും കമലയ്ക്ക് സഹായകരമായ വസ്തുതകളാണെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ബൈഡൻ ഈ ടേം പൂർത്തിയാക്കിയാൽ, അടുത്ത തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമലാ ഹാരിസായിരിക്കും എന്ന രീതിയിലുള്ള റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു,. എന്നാൽ, ഈ ടേം പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ കമല പ്രസിഡണ്ടാകും എന്നരീതിയിലുള്ള വിലയിരുത്തലുകൾ പല കോണുകളിൽ നിന്നും വരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ