- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലെത്തിയത് ഏക സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ; ജോലിയിൽ തിരികെ പ്രവേശിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ ഇന്ത്യൻ സൈനികൻ വാഹനാപകടത്തിൽ മരിച്ചു: റോഡിൽ പൊലിഞ്ഞത് ഒരുവർഷത്തിലധികമായി ഝാർഖണ്ഡിൽ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന 24കാരൻ
വെള്ളരിക്കുണ്ട്: ഏക സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ ഇന്ത്യൻ സൈനികൻ റോഡപകടത്തിൽ മരിച്ചു. ഒരുവർഷത്തിലധികമായി ഝാർഖണ്ഡിൽ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന ബിബിൻ വർക്കി (അപ്പു-24) യാണ് കോട്ടക്കലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
പറമ്പയിലെ വരകിൽ വർക്കിയുടെയും ആൻസിയുടെയും മകനാണ് ബിബിൻ. സൈനികപരിശീലനം പൂർത്തിയാക്കി ഒരുവർഷത്തിലധികമായി ഝാർഖണ്ഡിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. ബന്ധുവായ ആൽബിനൊപ്പം ബൈക്ക് യാത്രയ്ക്കിടെയായിരുന്നു അപകടം. ഞായറാഴ്ച രാത്രി ഒൻപതോടെയാണ് വീട്ടിൽനിന്ന് പുറപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ആറുമണിയോടെ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ആൽബിന്റെ പരിക്ക് സാരമുള്ളതല്ല. ചൊവ്വാഴ്ച ആർമി ഉദ്യോഗസ്ഥർ എത്തിയതിന് ശേഷമാകും മറ്റ് നടപടികൾ. ഒന്നര മാസം മുമ്പാണ് ഏക സഹോദരി ദിവ്യയുടെ വിവാഹത്തിൽ സംബന്ധിക്കാൻ നാട്ടിലെത്തിയത്. തിരിച്ചുപോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് അപകടം.