- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയുമായി കൈകോർക്കാനൊരുങ്ങി എം.കെ അഴഗിരി; കരുണാനിധിയുടെ പേരിൽ പുതിയ പാർട്ടി രൂപീകരിച്ച ശേഷം അമിത് ഷായുമായി ചർച്ച നടത്തിയേക്കും
ചെന്നൈ: മുന്മുഖ്യമന്ത്രി കരുണാനിധിയുടെ പേരിൽ പാർട്ടി രൂപീകരിച്ചു മകനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ.അഴഗിരി ബിജെപിയുമായി കൈകോർക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹം. 20ന് അനുയായികളുടെ യോഗം വിളിച്ച അഴഗിരി അന്നു പാർട്ടി രൂപീകരിക്കുമെന്നാണ് സൂചന. 21നു ചെന്നൈയിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയേക്കും. പുതിയ നീക്കത്തെക്കുറിച്ചു സൂചനകൾ വന്നതിനു പിന്നാലെ ഡിഎംകെ 23ന് അടിയന്തര നേതൃയോഗം വിളിച്ചു. പാർട്ടി നേതൃത്വത്തെച്ചൊല്ലി സഹോദരൻ എം.കെ.സ്റ്റാലിനുമായി ഇടഞ്ഞ അഴഗിരിയെ 2014-ൽ ഡിഎംകെ പുറത്താക്കിയിരുന്നു.
Next Story