- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറിയിൽ നിറയെ ചീഞ്ഞളിഞ്ഞ തക്കാളി; പരിശോധനയിൽ പിടിച്ചെടുത്തത് അഞ്ച് ലക്ഷം രൂപയിലധികം വിലവരുന്ന സ്‌ഫോടക വസ്തുക്കൾ
വാളയാർ: മിനിലോറിയിൽ ലോറിയിൽ നിറയെ ചീഞ്ഞളിഞ്ഞ തക്കാളി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ലഹരിവിരുദ്ധകുറ്റാന്വേഷണ വിദഗ്ധ സ്‌ക്വാഡും (ഡാൻസാഫ്) വാളയാർ പൊലീസും ചേർന്നു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സംസ്ഥാന അതിർത്തിയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് 35 പെട്ടികളിലായി സൂക്ഷിച്ച 7000 ജലറ്റിൻ സ്റ്റിക്കും 7500 ഡിറ്റനേറ്ററും പിടിച്ചത്.
തമിഴ്‌നാട് ധർമപുരി തമ്മപേട്ട സ്വദേശി രവി (38), തിരുവണ്ണാമല കോട്ടാവൂർ സ്വദേശി പ്രഭു (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്വാറികളിൽ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കൾ സേലത്തു നിന്ന് അങ്കമാലിയിലേക്കു കടത്താനായിരുന്നു ശ്രമമെന്നും 5 ലക്ഷം രൂപയിലധികം വിലവരുമെന്നും പൊലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന തക്കാളിയിൽ ഭൂരിഭാഗവും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണു സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.