- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സഹോദരിമാരുടേത് മുങ്ങി മരണമെന്ന് പൊലീസ്; കുട്ടികൾ പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് പറയാതിരിക്കാൻ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് വീട്ടുകാർ: സഹോദരിമാരായ ബാലികമാരുടെ ദുരൂഹ മരണത്തിൽ വിറങ്ങലിച്ച് യു. പി
ഫത്തേപുർ: യു.പിയിൽ കഴിഞ്ഞ ദിവസം കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സഹോദരിമാർ മുങ്ങിമരിച്ചതാണെന്നു പൊലീസ് റിപ്പോർട്ട്. അതേസമയം പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയതാണെന്നും ആരോപണം പുറത്തുപറയാതിരിക്കാൻ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാർ ആരോപിച്ചു. 12 വയസ്സും 8 വയസ്സുമുള്ള സഹോദരിമാരെയാണ് കഴിഞ്ഞ ദിവസം കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജലസസ്യത്തിന്റെ കായ ശേഖരിക്കാൻ പോയതാണെന്നും തുടർന്നു മുങ്ങിമരിച്ചെന്നുമാണു പൊലീസ് പറയുമ്പോഴും സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുന്നു. പെൺകുട്ടികളുടെ ഉറ്റബന്ധുവാണ് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ കരയിലെത്തിച്ചത്. തുടർന്നു ജില്ലാ മജിസ്‌ട്രേട്ടിനെ വിവരം അറിയിക്കുമ്പോൾ, മരണവിവരം മറ്റാരോടും പറയരുതെന്നു പൊലീസ് കോൺസ്റ്റബിൾ ആവശ്യപ്പെട്ടെന്നാണു ബന്ധുവിന്റെ ആരോപണം.
Next Story