ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നി പർവ്വതങ്ങളിൽ ഒന്നാണ് ഇറ്റലിയിലെ സ്‌ട്രോംബോളി അഗ്നി പർവ്വതം. ഓരോ മണിക്കൂറിലും ഇവിടെ സ്‌ഫോടനം നടക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും തീവ്രമായ സ്‌ഫോടനമാണ് കഴിഞ്ഞ ദിവസം ഇവിടെ ഉണ്ടായത്. അതിശക്തമായ സ്‌ഫോടനത്തിൽ തീയും ചാരവും പുകയുമെല്ലാം ആകാശത്തേക്ക് നൂറു കണക്കിന് അടി ഉയരത്തിലേക്ക് പൊങ്ങി പറന്നു.

സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ച കാമറയിൽ നിന്നുമാണ് ഇതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സ്‌ഫോടനം ഉണ്ടായത്. ആളപായമില്ല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്‌സും വോൾക്കാനോളജിയും സ്ഥാപിച്ച കാമറകളിലാണ് ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. സ്‌ഫോടനത്തിന് പിന്നാലെ ആകാശം കറുത്ത് കരിമേഘങ്ങളാൽ നിറഞ്ഞു. പിന്നാലെ പർവ്വത താഴ്‌വരകൾ തവിട്ടു നിറത്തിലും ചുവന്ന നിറത്തിലുമുള്ള പുകയാൽ നിറഞ്ഞു.

സ്‌ഫോടനത്തിന്റെ കണണങ്ങൾ ആകാളത്ത് 328 അടി ഉയരത്തിൽ വരെ എത്തി. ഇറ്റലിയിലെ സിസിലിക്ക് സമീപമാണ് സജീവ അഗ്നി പർവ്വതമായ സ്‌ട്രോംബോളി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ 3000ത്തോളം വർഷമായി സ്‌ട്രോംബോളി ഒരു സജീവ അഗ്നി പർവ്വതമാണ്.