- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ച് സാനിയ മിർസ; ടെന്നീസ് കോർട്ടിൽ നിന്നും അഭിനയ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത് വെബ് സീരിസിലൂടെ: ക്ഷയരോഗ ബോധവത്ക്കരണത്തെ കുറിച്ചുള്ള വെബ്സീരിസ് നവംബർ അവസാനം റിലീസ് ചെയ്യും
ന്യൂഡൽഹി: ടെന്നീസ് കോർട്ടിൽ നിന്നും അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ച് സാനിയ മിർസ. ക്ഷയരോഗ ബോധവത്ക്കരണത്തെ കുറിച്ചുള്ള ഒരു വെബ്സീരിസിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടക്കുന്നത്.'എംടിവി നിഷേധേ എലോൺ ടുഗെദർ' എന്ന വെബ്സീരീസിലാണ് താരം അഭിനയിക്കുന്നത്. ഈ മാസം അവസാനം ഇത് റിലീസ് ചെയ്യും.
'നമ്മുടെ രാജ്യത്ത് ഏറ്റവും വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ക്ഷയം. രോഗനിർണയം നടത്തിയ കേസുകളിൽ പകുതിയോളം പേർ 30 വയസ്സിന് താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറേണ്ടത് അത്യാവശ്യമാണ്.' - സാനിയ പറഞ്ഞു.
അഞ്ച് എപ്പിസോഡുകൾ ആണ് ഈ വെബ് സീരിസിനുള്ളത്. ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും. സയെദ് റാസ, പ്രിയ ചൗഹാൻ എന്നിവരാണ് വെബ്സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശ്വിൻ നൽവാഡെ, അശ്വിൻ മുഷ്റൻ എന്നിവരും അഭിനയിക്കുന്നുണ്ട്.
Next Story