തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന പ്രചാരണം ശരിയല്ലെന്നും ശമ്പള ഇനത്തിലുള്ള ചെലവിൽ കുറവുവരുത്തുന്നതിനാണു തീരുമാനിച്ചതെന്നും മന്ത്രിയുടെ ഓഫിസും കെഎസ്ആർടിസി എംഡി: ബിജു പ്രഭാകറും വിശദീകരിച്ചു. ഇതു കോവിഡ് കാലത്തു സർവീസ് കുറഞ്ഞപ്പോൾ തന്നെ നടപ്പിലാക്കിയിരുന്നുവെന്നുമാണു വിശദീകരണം.