- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിച്ചാൽ കർശന നടപടി; നിർദേശവുമായി ഡിജിപി
തിരുവനന്തപുരം: വനിതകൾ ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ജില്ലാ പൊലീസ് മേധാവികൾക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.
സ്ഥാനാർത്ഥികളുടെ പ്രചാരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങൾ ഉപയോഗിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നിർദ്ദേശം. ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ ഉടൻ തന്നെ പൊലീസ് ആസ്ഥാനത്തെ ഇലക്ഷൻ സെല്ലിൽ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവികളോട് നിർദ്ദേശിച്ചിട്ടുണ്ട്.
Next Story