- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രകൾ ലക്ഷ്വറിയാക്കി രമേഷ് പിഷാരടി; ബി.എം.ഡബ്ല്യു 5 സീരീസ് സ്വന്തമാക്കി മലയാളത്തിന്റെ കൗണ്ടർ കിങ്ങ്
യാത്രകൾ ലക്ഷ്വറിയാക്കാൻ ബി.എം.ഡബ്ല്യു 5 സീരീസ് സ്വന്തമാക്കി രമേഷ് പിഷാരടി. കഴിഞ്ഞ ദിവസമാണ് പിഷാരടി തന്റെ ഗാരേജിലേക്ക് ബി.എം.ഡബ്ല്യു 5 സീരീസും എത്തിച്ചത്. പ്രീ ഓൺഡ് വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് സൂചന. ഭാര്യക്കൊപ്പമെത്തി വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
രണ്ട് ഡീസൽ എൻജിനിലും ഒരു പെട്രോൾ എൻജിനിലുമായി നാല് വേരിയന്റുകളിലാണ് ഫൈവ് സീരീസ് നിരത്തുകളിൽ എത്തുന്നത്. എന്നാൽ, ഇതിൽ ഏത് വേരിയന്റാണ് പിഷാരടി സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 55.40 ലക്ഷം മുതലാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില.
252 പി.എസ് പവറും 350 എൻ.എം ടോർക്കുമേകുന്ന 2.0 ലിറ്റർ പെട്രോൾ എൻജിൻ, 190 പി.എസ് പവറും 400 എൻ.എം ടോർക്കുമേകുന്ന 2.0 ലിറ്റർ ഡീസൽ എൻജിൻ, 265 പി.എസ് പവറും 620 എൻ.എം ടോർക്കുമേകുന്ന 3.0 ലിറ്റർ ഡീസൽ എൻജിനിലുമാണ് ബി.എം.ഡബ്ല്യു ഫൈവ് സീരീസ് ഇന്ത്യയിലെത്തുന്നത്.
കേവലം 5.8 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന ഈ സെഡാൻ ഇന്ത്യയിൽ മെഴ്സിഡസ് ബെൻസ് ഇ-ക്ലാസ്, വോൾവോ എസ്90, ജാഗ്വാർ എക്സ്.എഫ് എന്നീ വാഹനങ്ങളുമായാണ് മത്സരിക്കുന്നത്.