ന്യൂഡൽഹി: കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രാരംഭ ലക്ഷണങ്ങൾ കണ്ടതിനാൽ സ്വയം കോവിഡ് പരിശോധന നടത്തുകയായിരുന്നു. കോവിഡ് ബാധിതനായ വിവരം അദ്ദേഹം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. പ്രാരംഭ ലക്ഷണങ്ങൾ കണ്ടതിനാൽ സ്വയം കോവിഡ് പരിശോധന നടത്തുകയായിരുന്നുവെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. ഫലം പോസിറ്റിവായി. അതോടെ ഐസൊലേഷനിൽ പ്രവേശിച്ചു.

ഈ സാഹചര്യത്തിൽ താനുമായി അടുത്തിടപഴകിയ എല്ലാവരും ജാഗ്രത പുലർത്തണമെന്നും കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ടെക്സ്‌റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി എന്നിവർ മന്ത്രി സദാനന്ദ ഗൗഡ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,58,483 ആയി.